ഇന്റർലോക്ക് പോലുള്ള തൂവലുകൾ, അതിൽ ശേഖരിക്കുന്ന ജലം; സ്വയം വെള്ളകുപ്പിയാവുന്ന സാന്‍ഡ്ഗ്രൗസുകള്‍

തന്റെ കുഞ്ഞിനും ഇണയ്ക്കും വേണ്ടി ഇത്രമാത്രം കഷ്ടതയനുഭവിക്കുന്ന കഠിനാധ്വാനം ചെയ്യുന്ന ഒരു ജീവിവര്‍ഗമുണ്ടോ എന്നതിനുള്ള ഉത്തരമാണ് സാന്‍ഡ്ഗ്രൗസ് പക്ഷികൾ. വരണ്ട കാലാവസ്ഥയില്‍ കാണുന്ന സാന്‍ഡ്ഗ്രൗസ് തന്റെ ജീവ ചക്രത്തിൽ ഏറ്റവുമധികം ചെയ്യുന്ന പണി ഒരു പക്ഷെ സ്വന്തം കുടുംബത്തിനായുള്ള ജലശേഖരണമായിരിക്കും. നിറയെ തൂവലുള്ള സ്‌പോഞ്ചുപോലുള്ള അടിവയര്‍ മുക്കി ധാരാളം വെള്ളം ശേഖരിച്ച് പറക്കാന്‍ ഈ പക്ഷിക്ക് കഴിയും. ആവശ്യത്തിനനുസരിച്ച് ദിവസേന 160 കിലോമീറ്റര്‍ ദൂരമെങ്കിലും ഇവയ്ക്ക് പറക്കാനും കഴിയും. ഇത്തരം സാന്‍ഡ്ഗ്രൗസുകളുടെ പറുദീസയാണ് കെനിയയിലെ സാവോ ഈസ്റ്റ് നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്ന ഗലാന നദി. രാജ്യത്തെ ഏറ്റവും നീളത്തിലൊഴുകുന്ന, ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയായ ഗലാനയേയും തീരപ്രദേശത്തേയും അതുകൊണ്ടു തന്നെ പൊന്നുപോലെയാണ് സര്‍ക്കാര്‍ സംരക്ഷിച്ച് പോരുന്നതും. ഇത്തവണ Beauty And the Beasts ൽ കെനിയയിലെ സാവോ നാഷണൽ പാർക്കിലെ ഗലാന നദിയെ ആശ്രയിച്ച് ജീവിക്കുന്ന സാന്‍ഡ്ഗ്രൗസ്സുകളുടെ ജീവിതമാണ്..
Content Highlights: Sandgrouse and Tsavo east conservancy