നിങ്ങൾ ധരിക്കുന്ന പട്ടുവസ്ത്രം നോൺവെജ്ജാണ്, ധരിക്കാം ഈ വീഗൻ പട്ട് ജാക്കറ്റ്, വില 5 ലക്ഷം

#ഡോ. സുരേഷ്. വി
താമര നൂൽ നെയ്ത്തിനിടെ | By BrainIndependent - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=87534200
താമര നൂൽ നെയ്ത്തിനിടെ | By BrainIndependent - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=87534200

സില്‍ക്ക് അല്ലെങ്കില്‍ പട്ട് ചരിത്രാതീതകാലം മുതല്‍ മനുഷ്യരെ മോഹിപ്പിച്ച വസ്ത്രമാണല്ലോ. ചൈനയിലാണ് പട്ടുനൂല്‍ കൃഷിയും വ്യാപാരവും വസ്ത്ര ആവശ്യത്തിന് ഉപയോഗവും തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു. ഇന്ത്യയിലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

എന്നാല്‍ പൂര്‍ണ്ണമായും ഒരു നോണ്‍ വെജിറ്റേറിയന്‍ വസ്ത്രമാണ് പട്ട് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഓരോ പട്ടുവസ്ത്രവും ഉണ്ടാക്കാന്‍ കൊല്ലപ്പെടുന്നത് ആയിരക്കണക്കിന് പട്ടുനൂല്‍ പുഴുക്കളാണ്. അതിനാല്‍ തന്നെ ആഗോളതലത്തില്‍ മൃഗസ്‌നേഹികളുടെ വലിയ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്, പട്ടുവസ്ത്ര നിര്‍മ്മാണം.  തുകല്‍ പോലെ തന്നെ, പട്ടുവസ്ത്രങ്ങളിലെ ഓരോ പട്ടുനൂലും ശുദ്ധമായ പ്രോട്ടീന്‍ ആണ്. പട്ടുനൂല്‍ പുഴു അതിന്റെ കൊക്കൂണ്‍ ഉണ്ടാക്കാനായി സ്രവിക്കുന്ന ദ്രവം കട്ടിയായി ഉണ്ടാവുന്നതാണല്ലോ പട്ടുനൂല്‍.  വിശ്വാസ കാരണങ്ങളാല്‍ വീഗന്‍ ഭക്ഷണം മാത്രം കഴിക്കുകയും ലെതര്‍ ചെരിപ്പ് ഉള്‍പ്പെടെ മൃഗജന്യ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ പലരും പക്ഷേ പട്ടുവസ്ത്രങ്ങള്‍ ധാരാളമായി അണിയാന്‍ താത്പര്യപ്പെടുന്നത് കാണാറുണ്ട്.  

Content Highlights: Discover vegan lotus silk, a sustainable alternative to traditional silk

Continue reading