പ്രതിയുടെ വീട്ടുപടിക്കൽ വനംവകുപ്പ് ഓഫീസറുടെ കൂർക്കംവലി; കീഴടങ്ങാൻ ‘5 മിനിറ്റ്’ അനുവദിച്ച് സുഹൃത്തും!

ഞാൻ കോവിൽക്കടവിൽ അമ്മാവന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയോട് ചേർന്ന് താമസിച്ചിരുന്നതും ആരോഗ്യവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായി ജോലി ചെയ്തിരുന്ന രണ്ട് പേരുടെ കഥ പറയാമെന്ന് കഴിഞ്ഞ ഒരു അധ്യായത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. ശരിക്കും അതൊക്കെയാണ് കഥ! പാറശ്ശാല സ്വദേശികളായ അവരെ ‘ചീളുകൾ’ എന്ന കളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. തിര്വോന്തരത്ത് ചീളുകൾ എന്നാൽ നിസ്സാരർ എന്നോ കഥയില്ലാത്തവർ എന്നോ ഒക്കെ അർത്ഥം വരും!
അവരിരുവരും ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. അവരിലൊരാൾ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണറായി എന്നോടൊപ്പം 2025-ൽ അടുത്തൂൺ പറ്റിപ്പിരിയുകയും മറ്റേയാൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സീനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി നോക്കുകയും ചെയ്യുന്നു. ശരിക്കും തമാശക്കാരായിരുന്ന അടുത്ത സുഹൃത്തുക്കളായ അവരോടൊത്തുള്ള ആ നാളുകൾ ചുണ്ടിലൊരു ചിരിയോടെ അല്ലാതെ ഇന്നും ഓർക്കാൻ വയ്യ.
Content Highlights: A retired forest official shares a hilarious memoir from his service days in Kanthalloor, where a serious midnight raid to capture a sandalwood smuggler turned into a comedy of errors involving his own snoring and the bizarre Tamil warnings issued by his health inspector friends.