‘ഏറ്റവും കൂടുതലായി മനുഷ്യജീവഹാനിക്ക് വഴിവയ്ക്കുന്നത് ‘ബിഗ് ഫോർ’എന്നറിയപ്പെടുന്ന നാലിനം പാമ്പുകളാണ്’

ഈയ്യടുത്താണല്ലോ തൃശൂർ കോടാലി സ്വദേശിയായ ഒരു കുഞ്ഞ് അമ്മയോടൊത്ത് ഉറങ്ങുന്നതിനിടെ സർപ്പദംശനമേറ്റ് അകാലത്തിൽ മരിച്ചത്. ശംഖുവരയന്റെ കടിയേറ്റ് അകാലത്തിൽ പൊലിഞ്ഞ ആൽജോ എന്ന ആ എട്ട് വയസ്സുകാരന്റെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കുന്നു. ഇനിയൊരു ജീവൻ കൂടി അത്തരത്തിൽ പൊലിയാതിരിക്കട്ടെ എന്ന് പ്രാർഥിക്കാം.
വിഷപ്പാമ്പുകളിൽ നിന്നും എടുത്തതെന്ന് അവകാശപ്പെട്ട് ചില കുത്സിത ബുദ്ധികൾ വില്പനയ്ക്കായും പണം തട്ടാനായും എത്തിക്കുന്ന പാമ്പിൻ വിഷം എന്ന സംയുക്തത്തെക്കുറിച്ചാണ് ഞാനിവിടെ പറയാനുദ്ദേശിക്കുന്നത്ത്. അതായത് ഒരു പതിറ്റാണ്ടിനും മുൻപ് വനംവകുപ്പിന്റെ ഇന്റലിജെൻസ് സെല്ലിൽ ജോലി നോക്കുമ്പോൾ പാമ്പിൻ വിഷവുമായി ബന്ധപ്പെട്ട് നടത്തിയ രസകരമായ ചില ഓപ്പറേഷനുകളുടെ ഓർമ.
Content Highlights: A former Forest Intelligence officer recounts a high-stakes operation against a snake venom smuggling racket, revealing the scientific realities of venom and the bizarre tactics used by undercover agents.