ഹാം എന്ന ജീവനുള്ള പരീക്ഷണവസ്തു; ശിക്ഷയായി ഇലക്ട്രിക്ക് ഷോക്ക്, ബഹിരാകാശം കണ്ട ആദ്യ ഹോമിനിഡ്

യുഎസ്എസ് ഡോണര്‍ കപ്പലില്‍ കമാന്‍ഡര്‍ റാല്‍ഫ് എ ബ്രാക്കറ്റിനൊപ്പം ഹാം | Design: T.G. Dileep/ Photo : NASA via Getty Images
യുഎസ്എസ് ഡോണര്‍ കപ്പലില്‍ കമാന്‍ഡര്‍ റാല്‍ഫ് എ ബ്രാക്കറ്റിനൊപ്പം ഹാം | Design: T.G. Dileep/ Photo : NASA via Getty Images

മൃഗശാലയിലെ കോണ്‍ക്രീറ്റ് തറയില്‍ അലസനായി കിടന്ന അവന്‍ തലതിരിച്ച് മെലാനിയെ നോക്കി. വാഷിങ്ടണ്‍ മൃഗശാലയിലേക്ക് പരിശീലകയായി എത്തിയതായിരുന്നു മെലാനി ബോണ്ട്. അവന്റെ ഏകാന്തതയാണ് അവളാദ്യം ശ്രദ്ധിച്ചത്. അതോടെ അവള്‍ അവനുമായി വേഗത്തില്‍ അടുത്തു. ഞാന്‍ നിന്റെ കാല്‍പ്പാദങ്ങളില്‍ ഇക്കിളിപ്പെടുത്തട്ടേ? ഒരു ദിവസം മെലാനി അവനോട് ചോദിച്ചു. അവനത് മനസിലാക്കി കാലുകള്‍ അവള്‍ക്ക് നേരെ നീട്ടി. മെലാനി അവന്റെ കാല്‍വിരലുകളില്‍ ഇക്കിളിപ്പെടുത്തി. അവന്‍ പതിയെ ചിരിക്കാന്‍ തുടങ്ങി. അവനത് ശരിക്കും ആസ്വദിക്കുന്നതായി അവള്‍ക്ക് തോന്നി. ഇടയ്ക്ക് അവന്‍ വിതുമ്പുകയും കരയുകയും ചെയ്യുന്നത് അവള്‍ ശ്രദ്ധിച്ചു. നാസയുടെ പരീശീലനവേളയില്‍ അവന്റെ കാലുകള്‍ ലോഹത്തകിടുകളില്‍ കെട്ടിവെച്ചിരുന്നത് അവളുടെ ഓര്‍മയിലേക്കെത്തി. പരീശീലകരുടെ നിര്‍ദേശത്തോട് പ്രതികരിച്ചില്ലെങ്കില്‍ കാല്‍പാദങ്ങളില്‍ ഏല്‍പ്പിക്കുന്ന വൈദ്യുതാഘാതമായിരുന്നു അവനുള്ള ശിക്ഷ. ഭൂതകാലം അവനെ വേട്ടയാടുന്നുണ്ടോ? അവള്‍ വീണ്ടും അവന്റെ കാല്‍വിരലുകളില്‍ ഇക്കിളിപ്പെടുത്തി. അവന്‍ ചിരി തുടര്‍ന്നു. 

ഹാം. അതായിരുന്നു അവന്റെ പേര്. ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ചിമ്പാന്‍സി. ആദ്യ സോവിയറ്റ് സഞ്ചാരി യൂറി ഗഗാറിനേക്കാള്‍ പത്താഴ്ച മുമ്പും അമേരിക്കന്‍ യാത്രികള്‍ അലന്‍ ഷെപ്പേര്‍ഡിന് മൂന്ന് മാസത്തിലധികം മുമ്പും ബഹിരാകാശത്തെത്തിയ സഞ്ചാരി. കാമറൂണ്‍ മഴക്കാടുകളില്‍നിന്നാണ് അവന്‍ ന്യൂ മെക്സിക്കോയിലെ ഹോളോമാന്‍ എയര്‍ ഫോഴ്സ് ബേസിൽ (Holloman Air Force Base) എത്തുന്നത്. 15 മാസക്കാലം നീണ്ട പരിശീലനത്തിനുശേഷമായിരുന്നു അവന്റെ യാത്ര. 1961 ജനുവരി 31-നാണ് അവനേയും കൊണ്ടുള്ള ബഹിരാകാശവാഹനം യാത്രതിരിച്ചത്. ഇതോടെ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യത്തെ ഹോമിനിഡായി അവന്‍. വാഷിങ്ടണ്‍ മൃഗശാലയിലും നോര്‍ത്ത് കരോലിന സുവോളജിക്കല്‍ പാര്‍ക്കിലുമായായിരുന്നു അവന്റെ പില്‍ക്കാല ജീവിതം.  ആഫ്രിക്കയില്‍ ആരംഭിച്ച് അമേരിക്കയിലവസാനിച്ച അവന്റെ ജീവിതകഥ സംഭവബ​ഹുലമായിരുന്നു...

Content Highlights: Story of Ham, the First Chimpanzee in Space

Continue reading