നിഗൂഢതയുടെ തീരാഗര്‍ത്തങ്ങള്‍, ഭരണാധികാരിയുടെ ഇച്ഛാശക്തിയില്‍ ചരിത്രം തിരുത്തിയ ഗ്രാന്‍ഡ് കാന്യന്‍

ഗ്രാന്‍ഡ് കാന്യന്‍ | Photo: John Moore/Getty Images
ഗ്രാന്‍ഡ് കാന്യന്‍ | Photo: John Moore/Getty Images

രു ചിത്രകാരന്‍ കാന്‍വാസില്‍ വരച്ചപോലെ കണ്ണെത്താ ദൂരത്തോളമുള്ള നിഗൂഢ ഗര്‍ത്തങ്ങള്‍. ചുവപ്പും മഞ്ഞയും പച്ചയും നിറത്തിലുള്ള പാറക്കെട്ടുകള്‍ പുറംചട്ട തീര്‍ത്തപോലെയുള്ള പ്രകൃതിയുടെ വേഷപ്പകര്‍ച്ച. കൊളാറാഡോ നദിയുടെ ഭൗമപ്രകിയയുടെ ഫലമായി രൂപം കൊണ്ട ലോകത്തിലെ ഏഴ് വിസ്മയങ്ങളിലൊന്നായ അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഗ്രാന്‍ഡ് കാന്യൻ ചെങ്കുത്തായ  ഗര്‍ത്തങ്ങളുടെ സ്വര്‍ഗലോകമെന്നാണ് അറിയപ്പെടുന്നത്.

ഒരുകാലത്ത് അനധികൃത നിര്‍മാണവും കയ്യേറ്റവും ഖനനവും കാരണം നാശത്തിലേക്ക് നീങ്ങിയ ഈ ഗ്രാന്‍ഡ് കാന്യനിനെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡോര്‍ റൂസ് വെല്‍റ്റിന്റെ ഇച്ഛാശക്തിയുടെ ഭാഗമായാണ് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. അങ്ങനെ ലോകവിസ്മയ പട്ടികയില്‍ ഉള്‍പ്പെടുത്താനായി.1919-ല്‍ ദേശീയോദ്യാനമാക്കി മാറ്റുകയും 1979-ല്‍ യുനെസ്‌ക്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.  ഈ പ്രകൃതി വിസ്മയത്തിന്റെ അതിജീവന കഥയാണ് ഇത്തവണ Beauty and Beastsൽ.  

Content Highlights: Grand Canyon and its History beauty and beasts

Continue reading