കുഞ്ഞുതുമ്പിക്കൈയും കൊമ്പുകളും വീർത്ത വയറും തൊലിപ്പുറത്തെ ചുളിവുകളും; അഗസ്ത്യാർകൂടത്തിൽ കണ്ടത് കല്ലാന?

കരയിലെ ഏറ്റവും വലിയ ജീവിയായ ആന മനുഷ്യനെന്നും വലിയ ആകർഷണമാണ്. അതിനാലാണ് ആനക്കഥകൾ എത്ര പറഞ്ഞാലും മടുക്കാത്ത ആഖ്യാനതന്ത്രമായി കാലാന്തരത്തിൽ രൂപപ്പെട്ടത്. വ്യത്യസ്തരായ ആനകളെക്കുറിച്ചുള്ള ഓരോ കഥനങ്ങളും അത്രമേൽ ജിജ്ഞാസാഭരിതമായിരിക്കും. മാതംഗലീലയിൽ തുടങ്ങി കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആനക്കഥകൾ ഉൾപ്പെടെ, എണ്ണിയാൽ ഒടുങ്ങാത്ത കഥകളും ലേഖനങ്ങളും കവിതകളും ആനകളെക്കുറിച്ച് പല കാലങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളതും അതുകൊണ്ടാകണം. അതിന് ദേശത്തിന്റെയോ ഭാഷയുടെയോ ക്ലിപ്തമായ അതിർവരമ്പുകൾ ബാധകമല്ല.
Content Highlights: Investigates the myth of 'Kallana' (pygmy elephant) in Kerala's Agasthyarkoodam forests., Details the rescue operation of a malnourished and abandoned young male elephant by forest officials and veterinarians., Traces the journey of the rescued elephant, named Agasthya, from Kottor to becoming a fearless kumki elephant at Dhoni camp in Palakkad.