തിരഞ്ഞെടുപ്പിനുശേഷം മോദി-ഷാ കൂട്ടുകെട്ട് വീട്ടിലിരിക്കും,ഇന്ത്യ മുന്നണി രാജ്യം ഭരിക്കും-ആൻ്റോ ആൻ്റണി

മണ്ഡലം 2009-ൽ രൂപീകൃതമായതിനുശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും പത്തനംതിട്ടയിൽ തോൽവിയറിയാത്ത ആൻ്റോ ആൻ്റണി നാലാം അങ്കത്തിലാണ്. ശബരിമല വിഷയം കത്തിനിന്ന 2019-ൽ ബിജെപി നേട്ടമുണ്ടാക്കിയപ്പോഴും സിപിഎം ശക്തമായ പോരാട്ടം കാഴ്ചവെച്ചപ്പോഴും വിജയം ആന്റോയ്ക്കൊപ്പം നിന്നു. ഇക്കുറി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണിയുമാണ് ആന്റോയുടെ എതിരാളികൾ.
ഒരു ലക്ഷത്തിന് മുകളിൽ വരെ ഭൂരിപക്ഷം കോൺഗ്രസ് പത്തനംതിട്ട മണ്ഡലത്തിൽ നേടിയിട്ടുണ്ട്. എന്നാൽ, മാറി വീശിത്തുടങ്ങിയ രാഷ്ട്രീയ സാഹചര്യം ഭൂരിപക്ഷം അൻപതിനായിരത്തിൽ താഴെയാക്കി. എങ്കിലും ഇത്തവണയും കോൺഗ്രസും ആൻ്റോ ആൻ്റണിയും ആത്മവിശ്വാസത്തിലാണ്. ഇടതിനേയും ബിജെപിയേയും കടന്നാക്രമിച്ചും ചൂടിനെ വകവെയ്ക്കാതെ ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്നും പ്രചാരണം കൊഴുപ്പിക്കുകയാണ് കോൺഗ്രസും ആൻ്റോയും. ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയാണ് ആൻ്റോ ആൻ്റണി.
Content Highlights: loksabha election 2024 congress leader anto antony interview