തള്ളിയവർതന്നെ നടപ്പാക്കി; കോളേജ് അധ്യാപക നിയമന പ്രായപരിധി 50 ആക്കിയത് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയോ?

പ്രതീകാത്മക ചിത്രം | Photo: www.pics4news.com
പ്രതീകാത്മക ചിത്രം | Photo: www.pics4news.com

കോളേജ് അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി അമ്പതു വയസ്സാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് ഇക്കഴിഞ്ഞ ദിവസമാണ്. ശ്യാം ബി. മേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ചാണ് പ്രായപരിധി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. കോളേജ്, സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ക്ക് യു.ജി.സി. ചട്ടങ്ങളില്‍ പ്രായപരിധി നിഷ്‌കര്‍ഷിക്കാത്ത പശ്ചാത്തലത്തിലാണ് അതിനനുസൃതമായി ഇപ്പോഴത്തെ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. സര്‍വകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ നിയമനങ്ങള്‍ക്കുള്ള പ്രായപരിധി പൂര്‍ണമായി ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ സ്പെഷ്യല്‍ റൂളിലും സര്‍വകലാശാലാ നിയമങ്ങളിലും ഉചിതമായ ഭേദഗതി വരുത്തിയാല്‍ സര്‍ക്കാരിന് മറ്റു തടസ്സങ്ങളില്ലാതെ ഇത് പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകര്‍ക്ക് പ്രായപരിധി എടുത്തുകളയണമെന്ന ആവശ്യം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. അക്കാദമിക് മേഖലയില്‍ ഗവേഷണവും അധ്യാപനവും ചേര്‍ന്നുപോകേണ്ട ഒന്നാണെന്നും പ്രായപരിധി നിശ്ചയിക്കുന്നത് ഇവ തമ്മിലുള്ള പാരസ്പര്യത്തെ ബാധിക്കുമെന്നുമുള്ള കാഴ്ചപ്പാടിലാണ് ഇത്. പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ തുടങ്ങി ഉന്നത യോഗ്യതകള്‍ ഉള്ളവരെയും വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്ന മികച്ച യോഗ്യതകള്‍ ഉള്ളവരെയും അധ്യാപകരായി ലഭിക്കും എന്നതും അതിലൂടെ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയരും എന്നതുമാണ് പുതിയ വ്യവസ്ഥ കൊണ്ടുവരുന്നതിന് ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രധാന ന്യായീകരണം.

Content Highlights: Government raises age limit for assistant professors’ appointment to 50 years

Continue reading