40 പേരെ ബലാത്സംഗം ചെയ്ത ചെകുത്താൻ; കാമവെറിക്ക് കറിക്കത്തി കൊണ്ട് മറുപടി കൊടുത്ത പെണ്ണുങ്ങൾ

#അനിര്‍ബന്‍ ഭട്ടാചാര്യ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

നാഗ്പുരിലെ കസ്തുര്‍ബാ നഗറിന്റെ ഗല്ലികളില്‍ അക്കു യാദവിന്റെ കാല്‍പെരുമാറ്റം കേട്ടപ്പോഴൊക്കെ സ്ത്രീകള്‍ വീടുകളുടെ മറവിലൊളിച്ചു. കസ്തൂര്‍ബാ നഗറിന്റെ ഗബ്ബര്‍ സിങ്ങ് വരുന്നുണ്ടെന്ന് ആണുങ്ങള്‍ പരസ്പരം പിറുപിറുത്തു. അക്കു യാദവ് എന്ന പിശാചുമായി താരതമ്യം ചെയ്യുമ്പോള്‍ ഷോലെ സിനിമയിലെ ഗബ്ബര്‍ സിങ് എത്രയോ ഭേദം. 

ഭരത് കാളിചരണ്‍ യാദവ് അഥവാ അക്കു യാദവ് 90 കള്‍ക്കും 2000-ത്തിനുമിടയില്‍ ചെയ്തുകൂട്ടിയ അരുംകൊലകളിലൂടെയും അതിക്രൂരമായ ബലാത്സംഗങ്ങളിലൂടെയും കളവിലൂടെയും പിടിച്ചുപറിയിലൂടെയുമൊക്കെയാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കൊടുംകുറ്റവാളിയായി വളര്‍ന്നത്.

Content Highlights: story of serial killer akku yadav crime gate column by anirban bhattacharyya

Continue reading