ജമ്മു കശ്മീരിന്റെ വിലാപം | വഴിപോക്കൻ

#വഴിപോക്കൻ
80-ാം സ്വാതന്ത്ര്യദിന വാർഷികം ശ്രീനഗറിലെ തെരുവിൽ ആഘോഷിക്കുന്ന യുവാവ്.
80-ാം സ്വാതന്ത്ര്യദിന വാർഷികം ശ്രീനഗറിലെ തെരുവിൽ ആഘോഷിക്കുന്ന യുവാവ്.

മിന്നൽ പ്രഹരങ്ങളിൽ പ്രധാനമന്ത്രി മോദിക്കുള്ള കമ്പം ലോകപ്രശസ്തമാണ്. നോട്ടുനിരോധനവും ബാലാക്കോട്ടിലെ സൈനിക ഇടപെടലും പോലൊരു മിന്നൽ പ്രഹരമായിരുന്നു ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയൽ. ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് നിർവീര്യമാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ജമ്മു കശ്മീർ വിഭജനം. 2019 ഓഗസ്റ്റ് അഞ്ചിന് 370-ാം വകുപ്പ് നിർവീര്യമാക്കിക്കൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം വന്നു. ജമ്മു കശ്മീർ പുനഃസംഘടനാ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത് നാല് ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് ഒമ്പതിനായിരുന്നു.

ജമ്മു കശ്മീരിന്റെ സമഗ്ര വികസനത്തിന് ഈ രണ്ട് നടപടികളും അനിവാര്യമായിരുന്നു എന്നാണ് ബിജെപി മുന്നോട്ടുവെച്ച വാദം. ഏഴ് വർഷം പിന്നിടുമ്പോൾ ബിജെപിയുടെ ഈ അവകാശവാദം മുഴങ്ങുന്ന പെരുമ്പറ പോലെ പൊള്ളയായിരിക്കുന്നു. ഭരണഘടനയുടെ 370-ാം വകുപ്പിന്റെ റദ്ദാക്കൽ ഒരു മിന്നൽ പ്രഹരമായിരുന്നില്ല. പിറവി മുതലേ ഈ അജണ്ട ബിജെപിക്കൊപ്പമുണ്ടായിരുന്നു. ബിജെപിയുടെ ആദിരൂപമായ ജനസംഘത്തിന്റെ സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജി മരിക്കുന്നത് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിലിലായിരിക്കെയാണ്.

Content Highlights: Jammu and Kashmir has been stripped of its statehood for seven years, resulting in a severe democratic deficit., Economic promises following the abrogation of Article 370, including job creation and GDP growth, have largely fallen short while public debt surged., Chief Minister Omar Abdullah lacks even basic administrative powers, highlighting the toothless nature of the current UT government., The Supreme Court urged the restoration of statehood, yet the central government continues to delay fulfilling its promises.

Continue reading