നമുക്ക് സീസർമാർ വേണ്ട | വഴിപോക്കൻ

#വഴിപോക്കൻ
ഇന്ദിര ഗാന്ധി, നരേന്ദ്ര മോദി
ഇന്ദിര ഗാന്ധി, നരേന്ദ്ര മോദി

വിയോജിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ കാതൽ. അതുകൊണ്ടാണ് മറ്റൊരാൾക്ക് തന്നോട് വിയോജിക്കുന്നതിനുള്ള  അവകാശം സംരക്ഷിക്കുന്നതിന് കൊലമരത്തിലേക്ക് പോകാൻ തയ്യാറാണെന്ന വോൾട്ടയറുടെ വചനം ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ നിർവ്വചനമാവുന്നത്. ഈ സൗന്ദര്യമാണ് , ഈ പ്രകാശവും പ്രസന്നതയുമാണ് അടിയന്തരാവസ്ഥ കെടുത്തിക്കളഞ്ഞത്. 

വിയോജിക്കുന്നവരെ ഇല്ലാതാക്കുന്നതാണ് എളുപ്പമെന്ന ചിന്തയായിരുന്നു ഗാന്ധി വധത്തിന് പിന്നിൽ. 77 കൊല്ലം മുമ്പ് ഡെൽഹിയിലെ ബിർള ഹൗസിൽ നിറയൊഴിക്കപ്പെട്ട വെടിയുണ്ടയുടെ തുടർച്ചയാണ് ഗോവിന്ദ് പൻസാരെയിലും  ധബോൽക്കറിലും ഖൽബുർഗിയിലും ഗൗരി ലങ്കേഷിലുമുണ്ടായതെന്നത് നടുക്കുന്ന സംഗതിയാണ്.  ഏകാധിപതികൾ എക്കാലവും അരക്ഷിതത്വത്തിന്റെ പിടിയിലായിരിക്കും. ഭരണം നിലനിർത്താൻ അവർ ഏതറ്റം വരെയും പോകും. 1971-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 352 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തിലാണ് ഇന്ദിരാ ഗാന്ധി അധികാരത്തിലെത്തിയത്. എന്നിട്ടും അരക്ഷിതാവസ്ഥ അവരെ വിട്ടുപോയില്ല. അലഹാബാദിലെ ആനന്ദഭവനിൽ അമ്മ കമല നേരിട്ട അരക്ഷിതാവസ്ഥയുടെ നിഴൽ ജീവിതത്തിലുടനീളം ഇന്ദിരയെ പിന്തുടർന്നു. ആ നിഴലിലാണ് എതിർപ്പുകൾ അടിച്ചമർത്തുന്നതിനുള്ള എളുപ്പ വഴിയെന്ന നിലയിൽ 1975 ജൂൺ 25-ന് ഇന്ദിരാ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Content Highlights: Indira declared Emergency as an easy way to suppress opposition

Continue reading