തൃശ്ശൂരിനെ തൃശ്ശൂരാക്കിയ ശിൽപി, രാമവർമ എങ്ങനെ ശക്തൻ തമ്പുരാനായി?

വഴിയടയാളങ്ങള്‍
#ജി.വേണുഗോപാല്‍
തേക്കിൻകാട് മൈതാനത്ത് നിന്നുള്ള വടക്കുനാഥ ക്ഷേത്രത്തിന്‍റെ ദൃശ്യം | Photo: Mathrubhumi
തേക്കിൻകാട് മൈതാനത്ത് നിന്നുള്ള വടക്കുനാഥ ക്ഷേത്രത്തിന്‍റെ ദൃശ്യം | Photo: Mathrubhumi

തൃശ്ശൂരിനെ ഇന്നത്തെ തൃശ്ശൂരാക്കാന്‍ മുഖ്യപങ്ക് വഹിച്ചത് ആരെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒറ്റ ഉത്തരമേ ഉള്ളു. അത് സാക്ഷാല്‍ ശക്തന്‍ തമ്പുരാനാണ്. കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍. ശരിയായ പേര് രാമവര്‍മ്മ. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്‍പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. കഴിവുറ്റ ഭരണാധികാരി, തന്ത്രശാലി, ദൂരവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹമാണ് തൃശ്ശൂര്‍ പൂരം തുടങ്ങിയത്.

കൊച്ചി രാജ്യചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം തിരുവിതാംകൂര്‍ രാജ്യത്ത് മാര്‍ത്താണ്ഡവര്‍മ്മ എന്ന പോലെയാണ്. കള്ളന്മാരെയും അക്രമികളെയും ദയയില്ലാതെ അമര്‍ച്ച ചെയ്തു. നീതി നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. അതുകൊണ്ട് ജനങ്ങള്‍ അദ്ദേഹത്തെ ശക്തന്‍ തമ്പുരാന്‍ എന്നു വിളിച്ചു. സത്യസന്ധത  ഭരണത്തിന്റെ മുഖമുദ്രയായിരുന്നു. എ.ഡി. 1751-ല്‍ കൊച്ചി വെള്ളാരപ്പിള്ളി കോവിലകത്ത് ജനിച്ച രാമവര്‍മ്മ ശക്തന്‍ തമ്പുരാന്‍ പെരുമ്പടത്ത് സ്വരൂപത്തിലെ ശക്തനായ രാജാവായിരുന്നു. ആധുനിക കൊച്ചിയുടെ ജനയിതാവ് എന്ന ഖ്യാതിയും ഇദ്ദേഹത്തിന് സ്വന്തം. 1790 മുതല്‍ 1805 വരെ നീണ്ട തന്റെ ഭരണകാലഘട്ടത്തില്‍ കൊച്ചിരാജ്യം അസൂയാവഹമായ പുരോഗതിയാണ് നേടിയത്.  1790 ആഗസ്റ്റ് 15-നാണ് അദ്ദേഹം സ്ഥാനാരോഹണം ചെയ്തത്.

Content Highlights: The modern day town of Thrissur owes its origin to Sakthan Thampuran

Continue reading