അവിശ്വസനീയമായിരുന്നു കാഴ്ച്ച, താമസിച്ചിരുന്ന വീട്ടിൽ ചളിനിറഞ്ഞു, അടുത്ത വീട്ടിലെ ആൾ ആത്മഹത്യ ചെയ്തു

2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, അതേസമയത്തു തന്നെ പൂര്‍ത്തിയാക്കിയ സിനിമയാണ് പുഴയമ്മ. പൂര്‍ണമായും പുഴയുടെ പശ്ചാത്തലത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുക എന്നത് സംവിധായകന്‍ വിജീഷിന്റെ സ്വപ്നമായിരുന്നു. വിജീഷ് മണിയുടെ കഥയ്ക്ക് പ്രകാശ് വാടിക്കല്‍ ആയിരുന്നു തിരക്കഥ. എല്ലാ ഷോട്ടിലും പുഴ കാണിക്കുന്ന ഏക ചിത്രം എന്ന നിലയില്‍ പിന്നീട് ഏഷ്യ ബുക്‌സിന്റെ വേള്‍ഡ് റെക്കാര്‍ഡില്‍ ഇടം നേടിയിരുന്നു. റിവര്‍ മാ എന്ന പേരില്‍ ഹിന്ദിയിലും മലയാളത്തിലുമായാണ് ചിത്രീകരിച്ചത്.
പ്രധാന കഥാപാത്രമായ മഴ എന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ശിവനേശന്‍ എന്ന കഥാപാത്രമാണ് ഞാന്‍ അവതരിപ്പിച്ചത്. ഒപ്പം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച മീനാക്ഷി അനൂപാണ് മഴയായി അഭിനയിച്ചത്. മഴയില്ലെങ്കില്‍ പുഴയില്ലല്ലോ അതുകൊണ്ട് മാനത്തുനിന്ന് പെയ്യുന്ന മഴയെ മകളായി കാണുന്ന പുഴ എന്ന അമ്മ, ആ സങ്കല്‍പ്പത്തിലാണ് ചിത്രത്തിന് പുഴയമ്മ എന്ന പേരിട്ടത് എന്നാണ് സംവിധായകന്‍ സൂചിപ്പിച്ചത്.
Content Highlights: Thampy Antony hollywood and malayalam film journey