കടുവയെക്കാണാന്‍ പോയ എന്നെ കടുവ കാണാന്‍വന്നത് ഒരിക്കലും മറക്കാനാവുമായിരുന്നില്ല

ഓണക്കാലത്തെപ്പറ്റിയോര്ക്കുമ്പോള് ആദ്യം മനസ്സിലെത്തുന്നത് എന്റെ നാട്ടിലെ, അതായത് പൊന്‍കുന്നത്തെ കടുവാകളിയാണ്. എല്ലാ ഓണത്തിനും കടുവാ കളിച്ചിരുന്നത് പണിക്കാരനായ ഒരു മത്തായിയായിരുന്നു. അതുകൊണ്ടയാള്‍ 'കടുവാമത്തായി' എന്നാണറിയപ്പെട്ടിരുന്നത്. മത്തായിയുടെ ഭാര്യ മറിയ വീട്ടില്‍ അടിച്ചുതളിക്കാരിയായിരുന്നു. ഓണം വരുമ്പോള്‍ ഗ്രാമംമുഴുവന്‍ കടുവാകളിയുടെ, താളത്തിലുള്ള ചെണ്ടകൊട്ട് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും. അന്നൊക്കെ ഞങ്ങള്‍ കുട്ടികള്‍ അതിന്റെ താളത്തില്‍ പാട്ടുണ്ടാക്കി പാടുമായിരുന്നു:
'കടുവവന്നാല്‍ കിടുവയാകും
തുണിത്തുമ്പേല്‍ പണം കെട്ടും
തിന്തതരികിട തിന്തതരികിട തോം'
Content Highlights: swapnangalkkum cinemakkum idayil Thampi Antony column