ഡോക്ടര്‍ പറഞ്ഞു: ഒരിടത്തും ഇതിന് പ്രതിവിധി കണ്ടെത്തിയിട്ടില്ല കണ്ടെത്തുകയാണെങ്കിൽ ഞാൻ ചികിത്സിക്കാം

സതീഷ് സത്യനും സത്യനും
സതീഷ് സത്യനും സത്യനും

ഇരുട്ടാണ് ചുറ്റിലും. കട്ട പിടിച്ച ഇരുട്ട്. പക്ഷേ ഭയക്കേണ്ട കാര്യമില്ല. ഓര്‍മകളുടെ വെളിച്ചമുണ്ടല്ലോ വഴികാട്ടാന്‍. ഒരിക്കലും മടങ്ങിവരാത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുഗത്തിന്റെ വര്‍ണാഭമായ ഓര്‍മ്മകള്‍. 

കാഴ്ച്ചക്കുറവിന്റെ പരിമിതികള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചുകൊണ്ട് സ്വന്തം ജീവിതാനുഭവങ്ങള്‍ സതീഷ് സത്യന്‍ വിവരിക്കുന്നത് കേട്ടിരിക്കേ മനസ്സില്‍ വന്നുനിറഞ്ഞത് മഹാനടനായ പിതാവിന്റെ രൂപമാണ്. ജൂബയുടെ കൈ തെറുത്തുവെച്ച് നെഞ്ചുവിരിച്ച് റോഡരികിലൂടെ നടന്നുവരുന്ന  സത്യന്‍. പശ്ചാത്തലത്തില്‍ യേശുദാസിന്റെ ഭാവദീപ്തമായ ശബ്ദം: 'പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ.. '' വേദനയും നിരാശയും ആത്മനിന്ദയുമെല്ലാം നിഴലിക്കുന്ന സത്യന്റെ പൗരുഷമാര്‍ന്ന മുഖത്തിന്റെ  ക്ലോസപ്പ് ഷോട്ടില്‍ നിന്ന് മെല്ലി ഇറാനിയുടെ ക്യാമറ നേരെ പ്രകൃതിയിലേക്കും പിന്നെ പഴയ കൊച്ചിയുടെ കാഴ്ചകളിലേക്കും യാത്രയാകുന്നു. 'അനുഭവങ്ങള്‍ പാളിച്ചക''ളിലെ ഇന്നും കണ്ടു മതിവരാത്ത ഹൃദയസ്പര്‍ശിയായ ഗാനരംഗം.  

Content Highlights: Satheesh Sathyan Sathyan Malayalam cinema Taxi Driver vision impairment ravi menon

Continue reading