'പാട്ടിലെങ്കിലും ഭാര്യയ്ക്ക് ഒരിടം കൊടുക്കാൻ പറ്റിയില്ലെങ്കിൽ കോടികൾ മുടക്കിയിട്ടെന്ത് കാര്യം'

എഴുതുന്ന പാട്ടിന്റെ വരികളിൽ പ്രണയം വന്നുനിറയുന്നത് സ്വാഭാവികം. അത് സ്വന്തം പ്രണയം തന്നെയാണെങ്കിലോ ?
വയലാറിനെയോ പി ഭാസ്കരനെയോ ഒഎൻവിയേയോ പോലെ അറിയപ്പെടുന്ന ഗാനരചയിതാവാകാൻ മോഹിച്ച ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. കോളേജിലെ സഹപാഠി. ഇടയ്ക്കിടെ പാട്ടുകളെഴുതി റേഡിയോ സ്റ്റേഷനിലേക്കയക്കും അവൻ. ഒന്നോ രണ്ടോ രചനകളേ പ്രക്ഷേപണം ചെയ്തുകേട്ടിട്ടുള്ളൂ. എങ്കിലും പരാതികളൊന്നുമില്ലായിരുന്നു. പാട്ടെഴുതുക എന്നത് ജന്മനിയോഗമാണെന്നും ആ നിയോഗം പ്രയോജനപ്പെടുത്തിയില്ലെങ്കിൽ നഷ്ടം തനിക്കല്ല, ആകാശവാണിക്കാണെന്നും വിശ്വസിച്ചുപോന്നു ആ യുവകവി.
Content Highlights: Unveiling the hidden love stories inspiring iconic Malayalam film songs