രാഘവൻ മാസ്റ്റർ പറഞ്ഞു: നിങ്ങളും കൂടിയില്ലായിരുന്നെങ്കിൽ ഞാനാ ജീപ്പിൽ മോഹാലസ്യപ്പെട്ട് വീണേനെ

നിറകണ്ണുകളോടെ പ്രിയസുഹൃത്തിന്റെ നിശ്ചലദേഹത്തിന് മുന്നിൽ കൈകൂപ്പി നിന്നു മദൻമോഹൻ. പിന്നെ കുനിഞ്ഞിരുന്ന് ആരോടോ പകതീർക്കാനെന്ന വണ്ണം തുടരെത്തുടരെ സ്വന്തം നെറ്റി നിലത്ത് മുട്ടിച്ചു. കൂടിനിന്നവരിൽ ചിലർ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു അദ്ദേഹത്തെ.
"എന്തിനിത്ര നേരത്തെ പോയി രോഷൻജി?" - നെഞ്ചിൽ കൈകൾ ചേർത്തുവെച്ച് കണ്ണുകൾ പൂട്ടി കൊച്ചുകുഞ്ഞിനെപോലെ ഉറങ്ങിക്കിടന്ന കൂട്ടുകാരനോട് കേണുചോദിക്കുന്നു മദൻമോഹൻ. " പറയൂ, ഇനി ആരോടാണ് ഞാൻ മത്സരിക്കുക?"
Content Highlights: Devarajan Master Raveendran Master Malayalam Music Composers Friendship Music Legends Indian Music