പ്രിയപ്പെട്ട സതീശൻ, താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് | വഴിപോക്കൻ

ശരിക്കും വഴുക്കുന്ന പ്രതലത്തിലാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിൽക്കുന്നത്. ഒന്നിനു പിറകെ മറ്റൊന്നായി സതീശന്റെ ചുവടുകൾ പതറുകയും തെന്നുകയും ചെയ്യുന്നു. കരുതലെടുത്തില്ലെങ്കിൽ ഇക്കഴിഞ്ഞ മേയ് മാസത്തിൽ കേരളത്തിലെ ജനങ്ങൾ നൽകിയ ആ വമ്പൻ വിജയത്തിന്റെ പ്രഭാവലയം മങ്ങിയില്ലാതാവാൻ അധികസമയം വേണ്ടിവരില്ല. ഒരു നിലപാടെടുത്താൽ ആ നിലപാടിൽ ഉറച്ചുനിൽക്കണം. നിലപാടിൽനിന്ന് മാറണമെങ്കിൽ അതിന് കൃത്യമായ കാരണമുണ്ടായിരിക്കണം. അഭിപ്രായം ഇരുമ്പുലയ്ക്കയല്ലെന്നും പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞാൽ തിരുത്തണമെന്നും സി.വി. കുഞ്ഞിരാമൻ പണ്ട് പറഞ്ഞത് ഈ അർത്ഥത്തിലാണ്. നിലപാടുകളിൽ ഉറച്ചുനിൽക്കേണ്ടത് എങ്ങിനെയാണെന്നുള്ളതിന് രണ്ട് മുഖ്യമന്ത്രിമാരുടെ ജീവിതത്തിൽനിന്നുളള ദൃഷ്ടാന്തങ്ങൾ ഇവിടെ കൊടുക്കുന്നു.
1968 ജനുവരിയിലാണ് തമിഴ്നാട്ടിൽ അണ്ണാ ദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെ മന്ത്രിസഭ ദ്വിഭാഷാ പദ്ധതി നടപ്പാക്കിയത്. അതോടെ സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്‌കൂളുകളിൽനിന്ന് ഹിന്ദി പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. എൻസിസി (നാഷണൽ കേഡറ്റ് കോപ്സ്)യിൽ ഉപയോഗിക്കുന്ന ഹിന്ദി വാക്കുകളും തമിഴകത്ത്് ഇനി ഉപയോഗിക്കില്ലെന്നും അവ ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാർ നിർബ്ബന്ധം ചെലുത്തിയാൽ എൻസിസി സംസ്ഥാനത്ത് പിരിച്ചുവിടണമെന്നും നിയമസഭ പ്രമേയം പാസ്സാക്കി.
Content Highlights: Critique of CM Satheesan's inconsistent political stands regarding the PM SHRI scheme., Controversy surrounding the use of helicopters for personal and official visits., Concerns over the CM's response to the 2026 flood crisis while attending social events., Comparison of current leadership style with historical political figures like VS Achuthanandan., The importance of maintaining a strong, ideology-driven political stance for democratic accountability.