മുഖം നഷ്ടപ്പെട്ട് ബിജെപി സർക്കാർ | വഴിപോക്കൻ

#വഴിപോക്കൻ
ബി.ജെ.പി. പാർലമെന്ററി പാർട്ടിയോഗത്തിൽ പങ്കെടുക്കുന്ന  പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി തുടങ്ങിയവർ | Photo: PTI
ബി.ജെ.പി. പാർലമെന്ററി പാർട്ടിയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി തുടങ്ങിയവർ | Photo: PTI

പാറ്റകളും കൂറകളും എന്തു ചെയ്യാനാണെന്ന് ചോദിച്ചവർ ഇപ്പോൾ മിണ്ടാട്ടം മുട്ടിനിൽപ്പാണ്. ഒരിക്കലും ഇളകില്ലെന്ന് വിചാരിച്ച കോട്ടകളും കൊത്തളങ്ങളും ആടിയുലയുകയാണ്. ജന്തർ മന്തറിൽനിന്ന് അലയടിച്ചുയർന്ന പ്രതിഷേധത്തിൽ ഇന്ദ്രപ്രസ്ഥത്തിലെ ആ വലിയ കസേരവരെ തെറിച്ചേക്കുമെന്ന തിരിച്ചറിവിലാവാം ഒടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കുരുതികൊടുക്കാൻ ബി.ജെ.പി. നേതൃത്വവും നരേന്ദ്ര മോദി സർക്കാരും തയ്യാറായത്. 1962-ലെ വി.കെ. കൃഷ്ണമേനോന്റെ രാജി ഓർക്കുന്നില്ലേ! ഇന്തോ- ചൈന യുദ്ധത്തിന്റെ പ്രത്യാഘാതത്തിൽ രാഷ്ട്രം ഉലഞ്ഞപ്പോൾ അന്നത്തെ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്റെ രാജിക്കായി മുറവിളി ഉയർന്നു. ആത്മസുഹൃത്തിനെ ബലിയാടാക്കാൻ പ്രധാനമന്ത്രി നെഹ്രുവിന് മനസ്സുണ്ടായിരുന്നില്ല. പക്ഷേ, കോൺഗ്രസിന്റെ അകത്തളങ്ങളിൽ പ്രതിഷേധം ശക്തമായി. മഹാവിർ ത്യാഗി എം.പി. നെഹ്രുവിന്റെ മുഖത്ത് നോക്കി പറഞ്ഞു: ''കൃഷ്ണമേനോൻ രാജി വെയ്ക്കുന്നില്ലെങ്കിൽ പാർട്ടി താങ്കളുടെ രാജി ആവശ്യപ്പെടും.'' കൃഷ്ണമേനോന്റെ രാജിക്ക് പിന്നെ അധികം താമസമുണ്ടായില്ല.

ബി.ജെ.പി. പക്ഷേ, കോൺഗ്രസ് അല്ല. ഉൾപാർട്ടി ജനാധിപത്യം ബി.ജെ.പിയുടെ നിഘണ്ടുവിൽ എവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തുനോക്കി പ്രധാൻ അല്ലെങ്കിൽ പ്രധാനമന്ത്രി എന്ന്് പറയാൻ ചങ്കൂറ്റമുള്ള ഏതെങ്കിലും എം.പി. ബി.ജെ.പിയിലുണ്ടെന്ന് തോന്നുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയും സർക്കാരിലെ അധികാരത്തിനുള്ളിലെ അധികാര കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന അമിത് ഷായുടെ വിശ്വസ്തരിൽ ഒരാളാണ് ധർമ്മേന്ദ്ര പ്രധാൻ. അതുകൊണ്ടാണ് പ്രധാന്റെ രാജി വൈകിയതെന്ന നിരീക്ഷണമുണ്ട്. പ്രധാൻ രാജി വെയ്ക്കുന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കുമെന്ന് ദേശീയ സുരകഷാ ഉപദേഷ്ടാവ് അജിത് ദോവൽ ചിലപ്പോൾ സൂചിപ്പിച്ചിരിക്കാം. എന്തായാലും ഒടുവിൽ പ്രധാന്റെ രാജിയുണ്ടായി. രാജ്യത്തിന്റെ വിശാല താൽപര്യങ്ങൾക്കായി രാജിവെയ്ക്കുകയാണെന്നാണ് പ്രധാൻ പറഞ്ഞത്. താൻ ഉദ്ദേശിച്ച വിശാല താൽപര്യങ്ങൾ എന്താണെന്ന് ജീവിതത്തിന്റെ സായാഹ്നവേളകളിലൊന്നിൽ ഒരവസരം കിട്ടിയാൽ പ്രധാൻ തുറന്നു പറഞ്ഞേക്കാം.

Content Highlights: Dharmendra Pradhan's resignation signals vulnerability within the BJP leadership., CJP-led protests have successfully challenged the government's narrative of infallibility., The 2026 Uttar Pradesh elections are critical to BJP's future political trajectory., Opposition parties are gaining momentum by leveraging youth and farmer-led movements., Corporate confidence in BJP's long-term dominance is beginning to wane.

Continue reading