അന്ന് ഗിരീഷ് പറഞ്ഞു: 'കൂട്ടീട്ടു കൂടുന്നില്ല ഇഷ്ടാ, ഞാന്‍ പോട്ടെ; ഇത് എനിക്ക് പറഞ്ഞ പണിയല്ല'

വിസ്മയമായിരുന്നു ആദ്യം. പതുക്കെ അതൊരു കരച്ചിലിന് വഴിമാറുന്നു. പ്രതീക്ഷിക്കാതെ വീട്ടുമുറ്റത്ത് 'പൊട്ടിവീണ' അതിഥികളുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് നിറകണ്ണുകളോടെ ഗിരീഷ് പുത്തഞ്ചേരി പറഞ്ഞ വാക്കുകള്‍ ഇപ്പോഴുമുണ്ട് സംവിധായകൻ ജയരാജിന്റെ കാതില്‍: 'ദൈവങ്ങളാണ് നിങ്ങള്‍..''
'ജോണി വാക്ക'റിന് പാട്ടെഴുതാൻ നിയുക്തനായ കാര്യം അറിയിക്കാൻ ഗിരീഷ് പുത്തഞ്ചേരിയെ തേടി ചെന്നതായിരുന്നു ജയരാജ്. പടത്തിന്റെ തിരക്കഥാകൃത്ത് രഞ്ജിത്തുമുണ്ട് ഒപ്പം. ടെലിഫോണില്‍ ബന്ധപ്പെടാവുന്ന സ്ഥലത്തല്ല അന്ന് ഗിരീഷിന്റെ വാസം. ഇടുങ്ങിയ ചെമ്മണ്‍പാതകള്‍ പിന്നിട്ടുള്ള കാർ യാത്ര അവസാനിച്ചത് നാട്ടിൻപുറത്തെ ഒരു സാധാരണ വീട്ടിനു മുന്നിൽ. ശബ്ദം കേട്ട് തെല്ലു പരിഭ്രമത്തോടെ പുറത്തിറങ്ങിവന്ന ഗിരീഷിന്റെ മുഖഭാവം ജയരാജ് മറന്നിട്ടില്ല, മറക്കുകയുമില്ല.
Content Highlights: Remembering Gireesh Puthenchery, the gifted lyricist, his unique journey