കിഫ്ബി അടച്ചൂപൂട്ടാൻ ഇനിയും വൈകരുത് | വഴിപോക്കൻ

2021-ൽ തമിഴ്നാട് ധനമന്ത്രിയായി ചുമതലയേറ്റ പഴനിവേൽ ത്യാഗരാജനുമായി(പി.ടി.ആർ.) നടത്തിയ അഭിമുഖത്തിൽ ഈ ലേഖകൻ ചോദിച്ച ഒരു ചോദ്യം ഇടത് സർക്കാരിന്റെ കണ്ണിലുണ്ണിയെന്ന് വിശേഷിപ്പിക്കപ്പെട്ട കിഫ്ബി (കേരള ഇൻവെസ്റ്റ്മെന്റ് ഇൻഫ്രസ്ട്രക്ചർ ഫണ്ട് ബോർഡ്)യെക്കുറിച്ചായിരുന്നു. അത് വേണോ എന്ന മട്ടിൽ അർത്ഥഗർഭമായ ഒരു ചിരിയായിരുന്നു ആദ്യം മറുപടിയായി വന്നത്. ബാങ്കിങ് മേഖലയിൽ അതിവിപുലമായ അനുഭവസമ്പത്തിന്റെ ഉടമയെന്ന നിലയിൽ കിഫ്ബിയെ വിലയിരുത്തണമെന്ന് പറഞ്ഞപ്പോൾ പി.ടി.ആർ. പറഞ്ഞത് ബജറ്റിന് പുറത്ത് നിന്നുകൊണ്ടുള്ള കടമെടുപ്പിൽ തനിക്ക് താൽപര്യമില്ലെന്നാണ്. എന്നിട്ടദ്ദേഹം 2013-ൽ തമിഴ്നാട്ടിൽ ജയലളിത സർക്കാർ ഇത്തരമൊരു സംരംഭത്തിന് താൽപര്യമെടുത്തതിനെക്കുറിച്ച് പറഞ്ഞു.
വൻകിട പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന് മുന്നിൽ കാത്തുകെട്ടി നിൽക്കാതെ പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ, പല വിധ തടസ്സങ്ങൾ കാരണം ആ പദ്ധതിയുമായി മുന്നോട്ടു പോകാൻ ജയലളിത സർക്കാരിന് കഴിഞ്ഞില്ല. പകരം അന്ന് ജയലളിത സർക്കാർ രൂപം നൽകിയ തമിഴ്നാട് ഇൻഫാസ്ട്രക്ചർ ഡവലപ്മെന്റ് ബോർഡ് ഇപ്പോഴുമുണ്ട്. പക്ഷേ, കിഫ്ബിയും ടി.എൻ.ഐ.ഡി.ബിയും സമാന്തര പാതകളാണ്. കടമെടുത്ത് കടം വീട്ടുകയല്ല; സ്വകാര്യ മേഖലയ്ക്ക് സംസ്ഥാനത്തെ വികസനപ്രക്രിയയിൽ പങ്കാളിത്തത്തിന് അവസരമൊരുക്കുകയാണ് ടി.എൻ.ഐ.ഡി.ബി. മുഖ്യമായും ചെയ്യുന്നത്. അതുകൊണ്ടുതന്നെ കടമെടുത്ത് മുടിയുന്ന പരിപാടിയില്ല.
Content Highlights: Palanivel Thiagarajan( P.T.R.) expressed skepticism about the Kerala Infrastructure Investment Fund Board (KIIFB), highlighting concerns over its financial sustainability and potential for corruption, drawing parallels with Tamil Nadu's infrastructure initiatives. The Sudha Pillai Committee criticized KIIFB's financial practices, particularly the high-interest Masala Bonds, and recommended its closure, citing inefficiencies and significant debt burdens on Kerala's economy. KIIFB's operations have been linked to centralization of power, bypassing local governance, and contributing to Kerala's rising public debt, with calls for restructuring and accountability to prevent further economic strain.