മാഷ് ചിരിയോടെ പറഞ്ഞു, ഇക്കാണുന്നത് ആലുവാപ്പുഴയല്ല; സ്റ്റുഡിയോയില്‍ സെറ്റിട്ടതാ

എ. വിന്‍സന്റ് | ഫോട്ടോ: കെ.ആര്‍ വിനയന്‍
എ. വിന്‍സന്റ് | ഫോട്ടോ: കെ.ആര്‍ വിനയന്‍

ജീവിതം നമുക്ക് വേണ്ടി കരുതിവെക്കുന്ന ചില വിസ്മയങ്ങളുണ്ട്; പിന്നീടോര്‍ക്കുമ്പോള്‍ സത്യമോ മിഥ്യയോ എന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസം തോന്നിയേക്കാവുന്ന അപൂര്‍വ അനുഭവങ്ങള്‍. മലയാള സിനിമയുടെ തലക്കുറി തിരുത്തിയ സംവിധായകന്‍ അലോഷ്യസ് വിന്‍സന്റിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലിരുന്ന് ടെലിവിഷന്‍ സ്‌ക്രീനില്‍ 'നദി'യിലെ ഗാനചിത്രീകരണം കണ്ടത് അത്തരമൊരു അപൂര്‍വ അനുഭവമായിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്ന ഒന്ന്.

'ആയിരം പാദസരങ്ങള്‍ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകീ' എന്ന് പാടിക്കൊണ്ട് കരയില്‍നിന്ന് പ്രേംനസീര്‍ പുഴയിലെ വെള്ളത്തില്‍ ഇറങ്ങിനിന്നപ്പോള്‍, സ്‌ക്രീനിലേക്ക് വിരല്‍ ചൂണ്ടി ചിരിയോടെ നദിയുടെ സംവിധായകന്‍ പറഞ്ഞു: 'ഇക്കാണുന്നത് ആലുവാപ്പുഴയല്ല കേട്ടോ; സ്റ്റുഡിയോയില്‍ സെറ്റിട്ട് ഷൂട്ട് ചെയ്തതാ. അന്ന് വേറെ മാര്‍ഗമില്ല. ഔട്ട്ഡോറില്‍ ചിത്രീകരിച്ചാല്‍ വെളിച്ചത്തിന്റെ പ്രശ്‌നം വരും. എന്നാലും ഇപ്പൊ കാണുമ്പോള്‍ വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു; അല്ലേ?'' 

Content Highlights: diroctor A Vincent memory by ravi menon

Continue reading