ഇഷ്ടവിഭവം തയ്യാറാക്കാൻ അടുക്കളയിൽ കയറി, പാചകത്തിനിടെ വരികൾ മൂളി; ആ ഹിറ്റ് ഗാനം പിറന്നു

അലയൊഴിഞ്ഞ കടലിന്റെ അഗാധനിശ്ശബ്ദത അനുഭവിപ്പിക്കുന്ന ശബ്ദം. വിഷാദമാധുര്യമാണതിന്റെ സ്ഥായീഭാവം. തെല്ലൊരു ജലദോഷഛായ കലർന്നിട്ടുണ്ടെന്നു തോന്നുമെങ്കിലും ശബ്ദത്തിന്റെ വശ്യതയ്ക്ക് മാറ്റുകൂട്ടുന്നതേയുള്ളു അത്.
റഫിയെ കേട്ടിട്ടുണ്ട്. കിഷോറിനേയും തലത്തിനേയും മുകേഷിനേയും മന്നാഡേയേയും ഹേമന്ദിനെയുമൊക്കെ റേഡിയോയിലൂടെ അകമഴിഞ്ഞാസ്വദിച്ചിട്ടുണ്ട്. എന്നാൽ ആ ജനുസ്സിലൊന്നും പെട്ട ശബ്ദമല്ല ഇത്. താരതമ്യങ്ങളില്ലാത്ത ഒന്ന്. പാട്ടുകമ്പക്കാരനായ ഒരു കൂട്ടുകാരന്റെ രസികൻ വിശേഷണം കടമെടുത്താൽ ജഗ്ജിത് സിംഗിൽ ഒരു കഴഞ്ച് മുകേഷും ഒരു കഴഞ്ച് ഹേമന്ദ് കുമാറും ചേർത്ത് കൂട്ടിക്കുഴച്ചാൽ കിട്ടുന്ന ശബ്ദം.
Content Highlights: The making of the iconic Bollywood song Dil Dhoondta Hai, a melancholic melody