നിറങ്ങൾ കാണാത്തവർ, ഇരുട്ടിലും കാണുന്നവർ, അഞ്ച് കണ്ണുള്ളവർ; കാഴ്ചകളുടെ കൗതുകലോകം

'ചുവപ്പുകണ്ട കാളയെപ്പോലെ' എന്ന പ്രയോഗം കേൾക്കാത്തവരുണ്ടാവില്ല. പെട്ടെന്ന് എന്തെങ്കിലും പ്രകോപനമുണ്ടായി പ്രതികരിക്കുന്നവരെ ഉപമിക്കാനാണ് ഈ പ്രയോഗം ഉപയോഗിക്കാറ്. എന്നാൽ ഈ പറയുന്നത് വലിയൊരു മണ്ടത്തരമാണെന്ന് അവർ ചിന്തിക്കാറില്ല. ചുവപ്പുകാണാനുള്ള കഴിവ് പാവം കാളക്ക് ഇല്ല എന്നതാണ് സത്യം. അപ്പോൾ കാളപ്പോരിലും മറ്റും ചുവപ്പുതുണി വീശുന്നതെന്തിനാവും. അതൊരു ചോരക്കളിയായതുകൊണ്ടും ചോരയായാൽ പെട്ടെന്ന് തിരിച്ചറിയില്ലെന്നതുകൊണ്ടും തന്നെ. ചുവപ്പു കണ്ടിട്ടല്ല, തുണിയുടെ ചലനം കണ്ടിട്ടാണ് കാളകൾ പ്രകോപിതരാവുന്നത്.
കാളകളും പശുക്കളുമെല്ലാം ദ്വിവർണ ദൃഷ്ടി (dichromats)യുള്ളവരാണ്. നിറങ്ങൾ തിരിച്ചറിയുന്ന കോൺ കോശങ്ങൾ രണ്ടെണ്ണമേ അവക്കുള്ളൂ. മനുഷ്യന് ഇത് മൂന്നെണ്ണമുണ്ട്. അതുകൊണ്ട് ചുവപ്പും പച്ചയും തമ്മിലുള്ള വ്യത്യാസമൊന്നും അവയ്ക്ക് തിരിച്ചറിയില്ല. ചുവപ്പിനെ ഒരു ചാരനിറമായി മാത്രമേ കാണാൻ കഴിയൂ.
ഇങ്ങനെ ഏറെ വൈചിത്ര്യങ്ങൾ ഉള്ളതാണ് കാഴ്ചയുടെ ലോകം. ഓരോ ജീവികളും ഈലോകത്തെ കാണുന്നത് ഓരോ വർണത്തിലാണെന്നതുതന്നെ ഒരു കൗതുകകരമായ അറിവാണ്. അത്തരത്തിലുള്ള ചില വേറിട്ട കാഴ്ചകളുടെ കഥകൾ പറയാം.
Content Highlights: This article reveals the diverse and advanced visual capabilities of various species, highlighting how creatures like bees, eagles, and mantis shrimp perceive the world through unique sensory adaptations.