'ഞാന്‍ പിച്ചക്കാരനൊന്നുമല്ല മിസ്റ്റര്‍, ഈ പാട്ട് പാടുമ്പോള്‍ അമ്മയെ ഓര്‍മ്മവരും'

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അത്രയും പരുക്കന്‍ ശബ്ദത്തില്‍ ആരും പേര് വിളിച്ചുകേട്ടിട്ടില്ല; അതും ഏഴരവെളുപ്പിന്. ഞെട്ടാതിരിക്കുന്നതെങ്ങനെ?

നേരം പുലരുന്നതേയുള്ളൂ. നഗരവീഥികള്‍ ശൂന്യം. എന്നെപ്പോലെ പ്രഭാത നടത്തത്തിന് ഇറങ്ങിത്തിരിച്ചവര്‍ മാത്രമേയുള്ളൂ കണ്‍വെട്ടത്ത്. അതും വളരെ ചുരുക്കം ചിലര്‍. അപ്പോള്‍ പിന്നെ എവിടുന്നാവണം ഈ വിളി? ഇനി വെറും തോന്നലാകുമോ? ഉറക്കച്ചടവ് വേണ്ടതിലേറെ ബാക്കിയുണ്ടല്ലോ. 

Content Highlights: schizophrenia mental illness Mohammed Rafi Hindi songs street life encounter story human interest

Continue reading