ആപ്പിളിന്റെയും മാമ്പഴത്തിന്റെയും പേരയ്ക്കയുടെയും സമ്മിശ്ര രുചി; രുചിയിലും കാഴ്ചയിലും വിസ്മയമായി നാം നാം പഴം

നാം നാം പഴം | Photo: Youtube Screengrab/ML Studios
നാം നാം പഴം | Photo: Youtube Screengrab/ML Studios

ഇൻഡോനീഷ്യയിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ് (Spice islands ) എന്ന പേരിൽ പ്രസിദ്ധമായ ഒരു ദ്വീപസമൂഹമുണ്ട്. മൊളാക്കസ്‌ ദ്വീപ്. ഗ്രാമ്പുവും ജാതിക്കയുമൊക്കെ ഏറ്റവും കൂടുതൽ വിളഞ്ഞിരുന്ന ഇവിടെ അതിലേറെ പ്രചാരമുള്ള ഒരു പലഹാരം ഉണ്ടായിരുന്നു. പേര് നമു നമു (Namu Namu Pastry). നമ്മുടെ നാട്ടിലെ സുഖിയൻ പോലെയോ അല്ലെങ്കിൽ ഇറച്ചി ചേർത്തുണ്ടാക്കുന്ന മീറ്റ് പഫ്സ് പോലെയോ ഉള്ള ഒരു പലഹാരം. മൈദാമാവ് പരത്തി, ഉള്ളിൽ ചേരുവകൾവെച്ച് മടക്കി അർദ്ധചന്ദ്രന്‍റെ ആകൃതിയിലാണ് ഇതുണ്ടാക്കുന്നത്. പരമ്പരാഗത ഇൻഡോനീഷ്യൻ ശൈലിയിൽ ഇതിനുള്ളിൽ പുകച്ചെടുത്ത ട്യൂണ മീനിന്റെ കഷണങ്ങൾ, പച്ചക്കറികൾ, പപ്പായ ചെറുതായി അരിഞ്ഞത്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഫില്ലിങ് ആയി നിറയ്ക്കുന്നത്. എണ്ണയിൽ നന്നായി വറുത്തെടുക്കും. വിനാഗിരിയും മുളകും ചേർത്ത് തയാറാക്കുന്ന ചട്ണിക്കൊപ്പമാണിത് കഴിക്കുന്നത്. അവിടുത്തെ പ്രശസ്തമായ പ്രഭാതഭക്ഷണം കൂടെയാണിത്. കൂടാതെ ഇത്തരത്തിലുള്ള വിവിധതരം പേസ്ട്രികളും പലഹാരങ്ങളും വിൽക്കുന്ന നമു ബേക്ക് ഷോപ്പുകളും ഇൻഡോനീഷ്യയിലുണ്ട്.

ഇൻഡോനീഷ്യയിൽ വളരെ പ്രചാരമുള്ള ഈ പലഹാരത്തിന്‍റെ അതേ രൂപമുള്ള ഫലങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു ഫലസസ്യമുണ്ട്-കായ്കൾക്ക്‌ ഈ പലഹാരത്തിന്‍റെ അതേ രൂപം തന്നെ. ഈ ഫലമാണ് നാം നാം പഴം(Nam Nam Fruit). ഒരു പ്രദേശത്തെ ജനതയുടെ ഭക്ഷണക്രമവുമായി ചേർന്ന് നിൽക്കുന്ന ഒരു പഴത്തിന് അതേപേര് തന്നെ നൽകിയത് ഭക്ഷണവും സംസ്കാരവും തമ്മിലുള്ള ബന്ധത്തിന്‍റെ നേർസാക്ഷ്യമാണ് എന്ന് പറയാം.

Continue reading