ഇറാൻ- ഇസ്രയേൽ- അമേരിക്ക യുദ്ധം വീക്ഷിക്കുന്ന ബുല്ലേ ഷാ | ആഴ്ച്ചപ്പാടുകൾ

ടെഹ്‌റാനിൽ വ്യോമാക്രമണത്തെത്തുടർന്ന് കറുത്ത പുക ഉയരുന്നു | Photo:  AFP
ടെഹ്‌റാനിൽ വ്യോമാക്രമണത്തെത്തുടർന്ന് കറുത്ത പുക ഉയരുന്നു | Photo: AFP

ഒരു സ്വപ്നത്തെക്കുറിച്ചു പറഞ്ഞു തുടങ്ങാം. വ്യാഴാഴ്ച രാത്രി കണ്ട ഭീകരസ്വപ്നം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്‌ ആത്മഹത്യ ചെയ്തു, ഒരാത്മഹത്യാക്കുറിപ്പ് പോലും ബാക്കിവെയ്ക്കാതെ. ഇറാനുമായുള്ള യുദ്ധത്തിനിടയിലാണ് അത് സംഭവിച്ചത്, എന്തുചെയ്യണമെന്നറിയാതെ അമേരിക്കൻ ഭരണകൂടം വിറങ്ങലിച്ചുനിൽക്കുമ്പോൾ ഞാൻ ഞെട്ടിയുണർന്നു. വെറുമൊരു സ്വപ്നമായിരുന്നു അത് എന്നു തിരിച്ചറിഞ്ഞപ്പോൾ സമാധാനമായി. എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ചു. ഉറക്കം പോയ സ്ഥിതിക്ക്‌ ഒരു പോഡ്‌കാസ്റ്റ് കേൾക്കാമെന്നു കരുതി, ബി.ബി.സി കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്തതാതാണത്. സുന്ദരിയായ അസ്മ ഖാലിദ് ലോകരാഷ്ട്രീയം പറയുന്നത് ഞാൻ പതിവായി കേൾക്കാറുണ്ട്. ഇത്തവണ അസ്മ പറഞ്ഞത് 'എന്തുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റിന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ചെറിയ ദ്വീപിനോട് ഇത്രകണ്ട് സ്നേഹം' എന്ന വിഷയത്തെക്കുറിച്ചായിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽ കിടക്കുന്ന അറുപത് ചെറിയ ദ്വീപുകളുടെ സമൂഹമാണ് ചാഗോസ്. ലക്ഷദ്വീപു മുതൽ നീളുന്ന പീഠഭൂമിയുടെ തെക്കേയറ്റമാണിത്. ഈ ദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഡിയാഗോ ഗാർഷ്യ. 1970-കളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ദ്വീപാണ് ഡിയാഗോ ഗാർഷ്യ. അവിടെ ഇംഗ്ലണ്ടിന്റെ (U.K) അധീനതയിലുള്ള സായുധമേഖലയിൽ അമേരിക്കയുടെ സാന്നിദ്ധ്യമുണ്ടായതായിരുന്നു രാഷ്ട്രീയചർച്ചയ്ക്ക് കാരണമായത്. ഇപ്പോഴും അത് തുടരുന്നു. എന്നാൽ, ഇറാനുമായുള്ള ഇസ്രയേലിന്റെയും അമേരിക്കയുടേയും യുദ്ധം തുടങ്ങിയതിനുശേഷം ഡൊണാൾഡ് ട്രംപ്‌ ചാഗോസിനെക്കുറിച്ച് സംസാരിച്ചതാണ് ആ പ്രദേശത്തേക്ക് വീണ്ടും ലോകശ്രദ്ധ കൊണ്ടുവന്നിരിക്കുന്നത്.

Continue reading