രതിവികാരങ്ങൾക്ക് ഘട്ടങ്ങളോ? സ്റ്റേജസ് ഓഫ് ലസ്റ്റ് അറിയാം

രതിവികാരം വളരെ ശക്തമായ ആഗ്രഹത്തിന്റെ നേര്‍ചിത്രമാണ്. ശാരീരികമായ ആകർഷണമോ അല്ലെങ്കില്‍ ഒരു തരം അഭിനിവേശമോ ആണ് ഇവ. വളരെ സാധാരണമായ ഈ വികാരം ഒരിക്കലും തെറ്റോ നാണക്കേടായോ വിചാരിക്കേണ്ടതില്ല. ഈ ചിന്തകള്‍ നോര്‍മലാണെന്ന് കരുതി തുടങ്ങിയാല്‍ അതുകൊണ്ട് തന്നെ മാനസിക പിരിമുറുക്കങ്ങളെ ഒരുപരിധി വരെ തടയാവുന്നതാണ്. അതേസമയം, രതിവികാരങ്ങള്‍ കൂടുതലായാല്‍ അവ ദൈനംദിന ജീവിതത്തെയും ബാധിക്കാവുന്നതായി തീരാം. പ്രേമവും കാമവും രണ്ടാണെന്ന് പറയുന്നിടത്ത് തന്നെ പ്രേമത്തിനുള്ളില്‍ കാമം വരുന്നതായി കാണുമെങ്കിലും പരസ്പര പൂരകങ്ങളായ വ്യത്യസ്ത ഘടകങ്ങളാണ്.
ഒരുപക്ഷേ ശാരീരിക അടുപ്പം തോന്നുന്ന ഒരു വ്യക്തിയോട് വൈകാരികമായി അടുപ്പം തോന്നണമെന്നില്ല. ഇറ്റ്‌സ് ഓള്‍ എബോട്ട് സെക്‌സ് എന്ന കാഷ്വല്‍ ലേബലാണ് ഇതിനുള്ളത്. വ്യക്തികള്‍ തമ്മില്‍ എപ്പോഴും വൈകാരിക ബന്ധങ്ങള്‍ മാത്രമാണ് ആവശ്യപ്പെടേണ്ടതെന്ന് സമൂഹം ശ്വാസം മുട്ടിക്കുമ്പോള്‍ ഇത്തരം ചിന്തകള്‍ കാമം എന്നതിനെ ലോകോത്തര കുറ്റമായി കണക്കാക്കുന്നതിന് വഴിവെക്കുന്നു. മനുഷ്യന്‍ ഉണ്ടായ കാലം തൊട്ടേ ജീവിതത്തിന്റെ അഭിഭാജ്യഘടകമായി കാമം എന്ന വികാരം മാറിയിട്ടുണ്ട്. കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള ഒരു മാര്‍ഗം മാത്രമായാണ് അത് മുമ്പ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ സ്വന്തം ശാരീരിക സുഖത്തിനും മാനസിക ഉന്മാദത്തിനും കാമം എന്ന മാനുഷിക വികാരം മാറിയിരിക്കുന്നു.
എന്നാല്‍, എല്ലാ ജീവിതങ്ങളും ഒരുപോലെയല്ല. അസെക്ഷ്വലായ വ്യക്തികള്‍ക്ക് കാമം എന്നത് ഒരു വാക്ക് മാത്രമാണെന്ന് ഓര്‍ക്കാം. രതിവികാരങ്ങള്‍ ഒരിക്കലും തെറ്റല്ല. പക്ഷേ, കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുന്നവയെ ന്യായികരിക്കാന്‍ സാധിക്കില്ല. മാത്രമല്ല, പ്രണയം നടിച്ച് ലൈംഗികചൂഷണം ചെയ്യുന്നതും മാനസിക പിരിമുറുക്കങ്ങള്‍ ചതിക്കപ്പെട്ട വ്യക്തികളില്‍ കുത്തിനിറയ്ക്കപ്പെടുകയും ചെയ്യുന്നു.
അഞ്ച് തരം സ്റ്റേജുകളാണ് രതിവികാരങ്ങളെ വിലിയിരുത്തുന്നത്.
1. സ്പാര്‍ക്ക്
ഇതില്‍നിന്നാണ് ആദ്യം എല്ലാ തുടങ്ങുന്നത്. ആദ്യത്തെ ആകർഷണം. ശ്രദ്ധ തിരിക്കാന്‍ പറ്റാത്ത തരത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടി വരുന്ന ഒരാളെ കണ്ടുമുട്ടുന്നു. അത് ഒരു പക്ഷേ ചിരിയില്‍ ആകര്‍ഷിക്കപ്പെട്ടിട്ടാവാം ഒരുപക്ഷേ ആകാരവടിവാകാം, സംസാരമാവാം. ഏതെങ്കിലും ഒരു ഘടകം കാന്തം പോലെ ആകര്‍ഷിക്കുന്നുണ്ടാവാം. ഡോപമെയിന്റെ അളവ് വന്‍തോതില്‍ വര്‍ദ്ധിക്കുന്നുണ്ടാവും. പക്ഷേ, ഇത് വളരെ താത്കാലികമാണ്. മിനിറ്റുകളോ മണിക്കൂറുകളോ ദൈര്‍ഘ്യം മാത്രമാണിതിനുള്ളത്. നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിയെ എപ്പോള്‍ കണ്ടാലും ഈ ഫീലിങ്‌സ് വരുന്നതാണ്. മസില്‍ ടെന്‍ഷന്‍, ഉയരുന്ന ഹൃദയമിടിപ്പ്, വേഗമുള്ള ശ്വാസമെടുപ്പ്, ചുവന്ന് തുടുക്കുന്ന ചര്‍മ്മം എന്നിവയെല്ലാം പ്രധാനപ്പെട്ട സൂചകങ്ങളാണ്. ഈ സ്റ്റേജ് ശരിക്കും വളരെ തുടക്കത്തിലുള്ളതാണ്. വളരെ ബയോളജിക്കലാണ് മാറ്റങ്ങള്‍.
2. ഇന്‍ഫാക്ച്ചുവേഷന്‍
കനല്‍ തീയായി കത്തുന്ന സ്റ്റേജാണിത്. ഇത് കുറച്ച് വൈകാരികവുമായി മാറുന്നതാണ്. ആഗ്രഹം തോന്നുന്ന വ്യക്തിയെ കാണാന്‍ അടങ്ങാത്ത മോഹം ഉടലെടുന്നു. അവരെ പറ്റിയുള്ള ചിന്തകള്‍ ചെറുക്കാന്‍ സാധിക്കില്ല. അവരയക്കുന്ന മെസേജുകള്‍ മുതല്‍ അവര്‍ നോക്കുന്ന ഓരോ നോട്ടം വരെ മനസിനെ പിടിച്ചുകുലുക്കും. ഫീല്‍ ഗുഡ് ഹോര്‍മോണായ നോര്‍പിനാഫ്രിന്‍ തലച്ചോര്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. ചിത്രശലഭങ്ങള്‍ പറക്കുന്നത് പോലുള്ള വികാരങ്ങള്‍ ഉടലെടുക്കുന്നു. ഇവിടെയാണ് ഫാന്റസിയുടെ തുടക്കം. ആദ്യമായി പോകുന്ന ട്രിപ് ഉള്‍പ്പെടെ മറ്റ് എല്ലാ കാര്യങ്ങളും ചിന്തിച്ച് കൂട്ടുന്നു. ഇന്‍ഫാക്ചുവേഷന്‍ അത്രേമേല്‍ മനോഹരമായത് കൊണ്ട് തന്നെ പ്രണയമായി തെറ്റിദ്ധരിക്കപ്പെടാം. പക്ഷേ, പ്രണയത്തിന് വേണ്ടത് സമയവും മനസിലാക്കലുമാണ്. വെറും എക്‌സൈറ്റ്‌മെന്റ് മാത്രമാണ് ഇന്‍ഫാക്ചുവേഷന്‍.
3. ഒബ്‌സെഷന്‍
ഒരാളില്‍ മാത്രം ഫോക്കസ് ചെയ്ത് വികാരങ്ങളെ മൂര്‍ച്ചപ്പെടുത്തുന്ന ഒരു സ്‌റ്റേജാണിത്. വളരെ വളരെ അഡിക്ടീവ് ഘട്ടമായി ഇതിനെ കണക്കാക്കാം. രതിവികാരങ്ങളെ തലച്ചോറിനെ ഊര്‍ജ്ജപ്പെടുത്തി വീണ്ടും വേണം എന്ന ആഗ്രഹത്തിലെത്തിക്കുകയും ചെയ്യുന്നു. പുരുഷന്‍മാരിലെ ടെസ്‌ട്രോസോണും സ്ത്രീകളിലെ ഇസ്ട്രജനും കുതിച്ചുയര്‍ന്ന് സെക്ഷ്വല്‍ ഡ്രൈവ് വര്‍ദ്ധിപ്പിക്കുന്നു. ഈ സമയവും ഡോപമെയിന്‍ വര്‍ധിക്കുന്നു. എപ്പോഴും അവരെ കുറിച്ചുള്ള ഫാന്റസികളിലായിരിക്കും ചിന്തകള്‍ മുഴുവന്‍. പക്ഷേ ഇവിടെയാണ് പ്രശ്‌നങ്ങള്‍ ഉരുത്തിരിയുന്നത്. വ്യക്തികളിലെ വ്യത്യാസങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നു. റിയാലിറ്റി എന്നൊരു ആശയം തന്നെ ഇല്ലാതാകുന്നു. ഇത് ഒരു തരം റിസ്‌ക്കുള്ള ഏര്‍പ്പാടാണ്. ഇവിടെ ഒരാള്‍ക്ക് ഒബ്‌സെഷന്‍ ഉണ്ടാകുമ്പോള്‍ മറ്റൊരാള്‍ക്ക് അത് അരോചകമായി തോന്നാം. ഇവിടെ ശാരീരിക ആവശ്യങ്ങളെ വിലയിരുത്തുന്നത് തീര്‍ത്തും യോജിക്കുന്നതല്ല.
4. ഡിസ്ഇലൂഷണ്‍മെന്റ്
തീയില്‍നിന്ന് പൂരത്തിലേക്ക് അതാണ് ഈ ഘട്ടം. റിയാലിറ്റിയിലേക്കുള്ള ഉറ്റുനോട്ടമാണ് ഇവിടെ പ്രധാനം. ഇതാണ് എന്ന് കരുതിയിരുന്ന പലകാര്യങ്ങളും ഇവിടെ ഒന്നുമില്ലാതെയാകുന്നു. കെമിക്കല്‍ ഹൈ എന്ന പ്രോസസാണിവിടെ ഉണ്ടാകുന്നത്. ഡിസ്ഇല്യുഷണ്‍മെന്റ് മീന്‌സ് ഡിസപ്പോയിമെന്റ് എന്നിരുന്നാലും അവ പ്രധാനപ്പെട്ട ഒരു കടമ്പയാണ്. ഈ സമയത്ത് ബോണ്ടിങ് ഹോര്‍മോണായ ഓക്‌സിടോക്‌സിന്‍ ചിലപ്പോഴൊക്കെ പ്രവര്‍ത്തിക്കാം. ഇവിടെനിന്നു മനസിലാക്കാം നിങ്ങളുടെ ബന്ധം കാമവും ഫാന്റസിയും മാത്രമാകുന്നോയെന്നത്.
5. റിസൊലൂഷന്‍
ശാരീരിക ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കപ്പെടുമ്പോള്‍ ആ വ്യക്തിയോടുള്ള രതിവികാരങ്ങള്‍ ഒരു പരിധി വരെ കെട്ടടങ്ങുന്നത് കണ്ടറിയാം. പക്ഷേ ചിലപ്പോള്‍ ഇത്തരത്തില്‍ കാമം എന്നത് പ്രേമത്തിലേക്കും വഴുതിമാറുന്നതും കാണാവുന്നതാണ്.
ശാരീരിക അഭിനിവേശങ്ങള്‍ ഒരിക്കലും തെറ്റല്ല. പക്ഷേ, തെറ്റുകളിലേക്ക് ചെന്നെത്തിക്കുമ്പോഴാണ് ഇവ കുറ്റകൃത്യങ്ങളാവുന്നത്. യഥാര്‍ത്ഥത്തില്‍ കാമം എന്നത് ഒരു പ്രത്യേക മൂവ്‌മെന്റില്‍ വരുന്നതല്ല. അതിന് ഘട്ടങ്ങളുണ്ട്. കാമത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോള്‍ പ്രണയത്തെ കുറിച്ചും പറയാം. ശരീരത്തെ മാത്രം ആഗ്രഹിച്ച് അടുത്ത് അറിഞ്ഞിട്ട് പ്രണയത്തിലായവരുണ്ട്. ആ ഇന്റിമസിയില്‍ പ്രേമവും കാമവും അടങ്ങിയിരിക്കുന്നു. ശാരീരിക അടുപ്പമുള്ള ബന്ധങ്ങള്‍ നിലനില്‍ക്കുമെങ്കിലും ആയുസ് കുറവാണ്. ആഴത്തിലുള്ള ബന്ധങ്ങളാണ് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നത്. ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റ്‌സ് പോലുള്ള കാമാധിഷ്ഠിത ബന്ധങ്ങള്‍ തെറ്റെന്നല്ല, മറിച്ച് അത് തിരഞ്ഞെടുക്കലുകള്‍ മാത്രമാണ്.
''മനുഷ്യമനസിലെ ഏറ്റവും ആഴമേറിയ വികാരങ്ങളില്‍ ഒന്നായാണ് ലൈംഗിക ആഗ്രഹങ്ങളെ പറയാനാവുക. ഇത് വെറും ശരീരാത്മകമായ ആഗ്രഹങ്ങള്‍ മാത്രമായി പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ മനസിനെയും ശരീരത്തെയും ബാധിക്കുന്ന ഒന്നാണ്. പുതിയ തലമുറയില്‍ ലൈംഗികതയെ കുറിച്ചുള്ള പല ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളിലും ലസ്റ്റ് എന്ന വികാരത്തിന് ഒരു കേന്ദ്ര സ്ഥാനമുണ്ടാകുന്നതായി കാണുന്നുണ്ട്. ഈ ഒരു അവസ്ഥയ്ക്ക് അല്ലെങ്കില്‍ അതിന്റെ ചര്‍ച്ചയ്ക്ക് എത്രമാത്രം പുരോഗതി ഉണ്ടായെന്ന മനഃശാസ്ത്രപരമായ വിലയിരുത്തലുകളാണ് ഇവിടെ പറയുന്നത്.
കൗമാരപ്രായത്തില്‍ ചിലപ്പോള്‍ കുട്ടികളെ കാണുമ്പോള്‍ 15-16 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരെ പഠിപ്പിക്കുന്ന അധ്യാപകരോട് ഇത്തരം വികാരങ്ങള്‍ കണ്ടുവരാറുണ്ട്.
പുതിയ തലമുറയുടെ ട്രെന്‍ഡുകളും സോഷ്യല്‍ മീഡിയയുമെല്ലാം ലസ്റ്റിന്റെ രീതിക്കും റൂളിനും ഒരുപാട് വ്യത്യാസം വന്ന് തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഫാസ്റ്റ് ഡേറ്റിങ് ആപ്പുകള്‍, എക്സ്പ്ലിസിറ്റ് കണ്ടന്റുകള്‍ എന്നിവയെല്ലാം ഉള്ളത് കൊണ്ട് ലൈംഗിക ആഗ്രഹങ്ങള്‍ കുറച്ച് കൂടി എളുപ്പത്തില്‍ ഉണരാനുള്ള സാഹചര്യങ്ങള്‍ ഇപ്പോഴുണ്ട്. കൂടാതെ ഹുക്ക് അപ്പ് കള്‍ച്ചര്‍ പോലെയുള്ള യാദൃശ്ചികമായുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് സമൂഹത്തില്‍ വ്യാപക അംഗീകാരം ഉണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം ലസ്റ്റിനും ലവിനും തമ്മില്‍ തിരിച്ചറിയാത്ത താത്പര്യങ്ങള്‍ വളര്‍ത്തി കൊണ്ട് വരുന്നോ എന്നും ചിന്തിക്കേണ്ടി ഇരിക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികള്‍ കൗമാര പ്രായത്തിലേക്ക് എത്തുമ്പോള്‍ ഒരു വ്യക്തിയോട് ചിലപ്പോള്‍ തോന്നുന്നത് ഭൗതികമായ ആകര്‍ഷണം ആണെങ്കിലും ആ ബന്ധം തകര്‍ന്നുപോകുമ്പോള്‍ നിരാശയും ആഗ്രഹങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള റിജക്ഷന്‍ ഹൈപ്പര്‍ ഫോക്കസുമെല്ലാം കാണേണ്ടി വരുന്നു.
15-16 വയസുള്ള കുട്ടികള്‍ അവരെ പഠിപ്പിക്കുന്ന അധ്യാപകരോട് ഉണ്ടാകുന്ന ലൈംഗിക ആകര്‍ഷണം തോന്നുന്നത് പ്രേമമായി തെറ്റിദ്ധരിക്കപ്പെടാം. ഇത് പിന്നീട് ലസ്റ്റ് ആണെന്ന് മനശാസ്ത്രപരമായി തെളിയിക്കപ്പെടുന്നു. അതുപോലെ തന്നെ വിവാഹിതരും കുഞ്ഞുങ്ങളും ഉള്ളവര്‍ക്ക് ജോലി സ്ഥലത്ത് കൂടെ ജോലി ചെയ്യുന്നവരുമായി ശക്തമായ താത്പര്യങ്ങളുണ്ടാകുന്നു. അത് നിയന്ത്രിക്കാനാവാത്ത ബന്ധങ്ങളിലേക്ക് തുടരുന്നു. പിന്നീട് അത് കുടംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അത് താത്കാലികമായ ആകര്‍ഷണങ്ങളാണ് എന്ന് തിരിച്ചറിയുന്ന അവസരങ്ങള്‍ വരാറുണ്ട്. ഇത്തരം പ്രശ്നങ്ങളിലേക്കെല്ലാം നയിക്കപ്പെടുന്ന അവസരങ്ങളില്‍ ആ വ്യക്തികളുടെ ചുറ്റുപാട്, സാഹചര്യം, അവരുടെ വ്യക്തിത്വം, അവര്‍ അനുഭവിക്കുന്ന മനോവ്യഥകള്‍, സംഘര്‍ഷങ്ങള്‍, ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം വിലയിരുത്തോണ്ടിവരും.
ലസ്റ്റ് എന്നത് പ്രധാനമായും ലൈംഗിക ആഗ്രഹം തന്നെയാണ്. അത് ഒരു വ്യക്തിയോടുള്ള ഭൗതികമായ ആകര്‍ഷമാണ്. അതിന് ഒരുപാട് മാനസികമായ സമാനതകളോ ദീര്‍ഘകാല ബന്ധങ്ങളോ ആവശ്യമില്ല. ഇത് പ്രധാനമായി ഹോര്‍മോണുകള്‍ വഴി ചാലിതമാകുന്ന താത്കാലികമായ ആവേശമാണ് നിഴലിക്കുന്നത്. ഡോക്ടര്‍ ഹെലന്‍ ഫിഷറിന്റെ പഠനപ്രകാരം ലസ്റ്റ്, ലവ്, അറ്റാച്ച്മെന്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സിസ്റ്റങ്ങളായി തലച്ചോറിൽ പ്രവര്‍ത്തിക്കുന്നതായി പറയുന്നുണ്ട്.
ഇനി ലസ്റ്റിന്റെ ഘട്ടങ്ങളെ കുറിച്ചറിയാം. ഒരു ആരംഭഘട്ടം അഥവ ഇനിഷ്യല്‍ ട്രിഗര്‍ ലസ്റ്റിലുള്ളതായി പറയപ്പെടാറുണ്ട്. ശബ്ദവും പരിമളവും തുടങ്ങിയ ബാഹ്യ ഉത്തേജനങ്ങള്‍ വഴി ലൈംഗികപരമായ ആഗ്രഹങ്ങള്‍ ഉണര്‍ത്തപ്പെടുന്ന ഘട്ടം. ഇവിടെ ഹോര്‍മോണുകളായ ടെസ്ടോസ്ര്ട്രോണും ഇസ്ട്രജന്റെയും അളവ് വര്‍ദ്ധിക്കുന്നതായി പറയപ്പെടുന്നു. ഇതിനെത്തുടര്‍ന്ന് ഒരു ആകര്‍ഷണഘട്ടം-ഫോക്കസ് ഡിസയര്‍ ഘട്ടം- ഉണ്ടാകുന്നതായി പറയപ്പെടുന്നു. അവിടെ ഒരു വ്യക്തിയിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആശയവിനിമയത്തിലൂടെ കൂടുതല്‍ ആകര്‍ഷണീയത കൈവരുന്നു.
അവിടെനിന്ന് മുന്നോട്ട് പോകുമ്പോഴാണ് ഫോക്കസ്ഡ് ഡിസൈറില്‍ നിന്നും ഒബ്സസീവ് ഡിസൈയറിലേക്ക് ആ വ്യക്തിയോടുള്ള അഭിലാഷ ഘട്ടത്തിലേക്കു പോകുന്നത്. അവിടെ ആവ്യക്തിയെ കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ചിന്തയും ലൈംഗിക ഫാന്റസികളും പകര്‍ച്ചയുമുണ്ടാകും. ചിലപ്പോള്‍ ഇത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരവസ്ഥയിലേക്കും വരാം.
ഇത് കഴിയുമ്പോള്‍ ഒരു പ്രകടനഘട്ടം അഥവാ ബിഹേവിയറല്‍ എക്‌സ്പ്രഷന്‍ ഘടത്തിലേക്ക് വരുന്നു. അവിടെ ആ വ്യക്തിയുമായുള്ള ശാരീരിക സമീപനം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അടുപ്പം, അതുവഴിയുള്ള ആഗ്രഹം പ്രകടമാക്കാനുള്ള ശ്രമങ്ങള്‍ ഇതൊക്കെ പ്രകടമായി കാണുന്നു. കുറച്ച് കഴിയുമ്പോള്‍ അത് മൂര്‍ച്ഛിക്കാം അല്ലെങ്കില്‍ ശമനപ്പെടാം. ബന്ധം പൂര്‍ത്തികരിക്കുകയോ തൃപ്തിയില്ലാതെ കുറഞ്ഞ് തീരുകയോ ചെയ്യാം.
ലസ്റ്റ് എന്നത് ഒരു സ്വാഭാവികവും ജൈവികവുമായ വികാരമായാണ് പറയപ്പെടുന്നത്. അതിന്റെ അതിരുകള്‍ അറിയാതെ അതിലേക്ക് അടിമപ്പെട്ട് പോകുന്ന അവസ്ഥ ഒരു വ്യക്തിക്ക് വന്നാല്‍ അത് ആ വ്യക്തിയുടെ ജീവിതത്തെ തകര്‍ക്കാനും ചുറ്റ്പാടുകള്‍ക്ക് ഹാനികരമാകാനും ഇടയാക്കുന്നു. യുവതലമുറയ്ക്ക് അതുകൊണ്ട് തന്നെ ഈ പറഞ്ഞ കാര്യങ്ങളില്‍ വരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ അത് മൂലം വരാം എന്നൊക്കെ മനസിലാക്കേണ്ടിയിരിക്കുന്നത് നിര്‍ണായകമായ കാര്യമാണ്. മനസിന്റെ ആവേശത്തെ മനസ് കൊണ്ട് തന്നെ നിയന്ത്രിക്കാന്‍ ആകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥമായ പ്രേമവും ആത്മബന്ധവും വളരാനാകുമെന്നത് അവര്‍ അറിയുകയും വേണം. ഏറ്റവും പ്രധാനമായി മനസിലാക്കേണ്ടത് ലസ്റ്റ് എന്നത് തെറ്റായ വികാരമല്ല. പക്ഷേ, അത് നിയന്ത്രിക്കാനാവാത്തത് ഒരാളെയും സമൂഹത്തെയും തകര്‍ക്കും എന്നത് തീര്‍ച്ച. മനശാസ്ത്രപരമായ തുറന്ന വിദ്യഭ്യാസം, തുറന്ന സംവാദം, മനസിന്റെ സ്വാധീന ശേഷി പലതരം കോണുകളില്‍നിന്ന് ചര്‍ച്ച ചെയ്ത് സമൂഹം നേരിട്ട് ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ് വരേണ്ട ഒരു വിഷയം തന്നെയാണ് ലസ്റ്റ്.
ലസ്റ്റ് അമിതമാകുമ്പോള്‍ വിദ്യാഭ്യാസത്തെയും മറ്റ് ദൈനംദിന ജീവിതത്തെയും ബാധിക്കുമോയെന്ന് പലപ്പോഴും മാതാപ്പിതാക്കള്‍ കുട്ടികളുമായി കണ്‍സള്‍ട്ടേഷന് വരുമ്പോള്‍ ചോദിക്കുന്നൊരു പ്രശ്‌നമാണ്. യ്യൗവനത്തിൽ ലൈംഗികതയോട് ആകര്‍ഷണം തോന്നുന്നത് തെറ്റായൊരു കാര്യമല്ല. എന്നാല്‍, ഈ ഒരു കാലഘട്ടത്തില്‍ ആകര്‍ഷണം അമിതമാകുമ്പോള്‍ അവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍നിന്ന് വ്യതിചലിക്കുകയാണെങ്കില്‍; പ്രത്യേകിച്ച് ദൈനംദിന കാര്യങ്ങളില്‍നിന്നു മാറിനില്‍ക്കേണ്ടി വരുമ്പോള്‍ അത് അഡിക്ഷനാകുന്ന അവസ്ഥയിലേക്ക് പോവാം. ഉദാഹരണത്തിന് പോണോഗ്രാഫിയിലേക്കും മറ്റും നീങ്ങി പോവുകയാണെങ്കില്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മറക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് സ്‌കൂള്‍ തലത്തില്‍ അശ്ലീല കണ്ടന്റുകള്‍ കാണുന്ന കുട്ടികള്‍ക്ക് എഴുത്തും വായനയും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പഠനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
പ്രേമവും കാമവും രണ്ടും തമ്മില്‍ വ്യത്യാസങ്ങള്‍ ഒരുപാടുണ്ട്. ഏറ്റവും പ്രധാനം ഒന്നടിസ്ഥാനപ്പെട്ടിരിക്കുന്നത് മാനസികമായ അടുപ്പത്തിലും കരുണയിലുമാണ് പ്രേമം. മറ്റേതില്‍ പ്രധാനമായും ശാരീരികമായ ആകര്‍ഷണമാണ് നിലകൊള്ളുന്നത്. ദീര്‍ഘകാലം നിലനിൽക്കുന്ന ബന്ധമായി ലവ് നില്‍ക്കുമ്പോള്‍ ലസ്റ്റ് താത്കാലിക ആവേശത്തിലാണ് കാണുന്നത്. പ്രേമത്തില്‍ ഇയര്‍ന്ന് നില്‍ക്കുന്ന ഹോര്‍മോണുകളായ ഓക്‌സിടോക്‌സിന്‍ തുടങ്ങി അടുപ്പം കൂട്ടാന്‍ ഉതകുന്ന ടെസ്‌റ്റോസ്‌ട്രോണ്‍, ഡോപെമെയിന്‍ എന്നിവയാണ് ലസ്റ്റില്‍ മുന്നിട്ട് നില്‍ക്കുന്നത്. പ്രേമത്തിന്റെ ഉദ്ദേശത്തില്‍ പങ്കാളിത്തം, ബന്ധത്തിലെ വളര്‍ച്ചെ എന്നൊക്കെ പറയുമ്പോള്‍ ലൈംഗികവികാരങ്ങളിലെ ഉദ്ദേശം തൃപ്തി അഥവാ താത്കാലിക ആശ്വാസം എന്നിവയായി കാണപ്പെടാറുണ്ട്.
അസെക്ഷാലിറ്റി എന്നത് സെക്ഷ്വൽ ഓറിയന്റേഷൻ അവസ്ഥയാണ് ' ഇതിൽ ഒട്ടും സെക്ഷ്വൽ അട്രാക്ഷൻ മറ്റുള്ളവരോട് തോന്നുന്നില്ല. അത് ഒരുപക്ഷേ മെഡിക്കൽ അല്ലെങ്കിൽ സൈക്കോളജിക്കൽ പ്രശ്നങ്ങൾ കൊണ്ടാവാം എന്നില്ല. റൊമാൻറിക് അട്രാക്ഷൻനോ അല്ലെങ്കിൽ വൈകാരികമായ ഇമോഷൻ മറ്റുള്ളവരോട് തോന്നുകയും ചെയ്യാം. എന്നാൽ, ഹൈപ്പർ സെക്ഷ്വാലിറ്റിയിൽ അമിതമായും നിർബന്ധിതമായും കാമചിന്തകൾ വരുന്ന തോതിലേക്കെത്തുന്നു. ഹൈപ്പർ സെക്ഷ്വാലിറ്റി ഒരു ക്ലിനിക്കൽ പ്രശ്നമാണ്. . ഇത് പൂർണമായും മനസിലാക്കണം.
ലസ്റ്റ് എന്നു പറയുന്നത് തികച്ചും മസ്തിഷ്ക പരമായ പ്രതിഭാസമാണ്. ഇത് പ്രധാനമായും നയിക്കുന്ന ഹോർമോണുകളായ ഡോപ്പമെയിനും ടെസ്റ്റോസിറോണുമാണ്. ലസ്റ്റിൽ പ്രധാനം പ്ലഷർ ആണ്. എന്നാൽ ലൗവിൽ പ്രധാനം കണക്ഷൻ ആണ്.
(കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. വര്‍ഷയുമായി സംസാരിച്ച് തയ്യാറാക്കിയ ലേഖനം)
Content Highlights: Explore the stages of lust, differentiate it from love, and understand its impact on relationships