പി.പി.ടി.ടി.ഐ.-ഐടി.ഇ. അധ്യാപക കലോത്സവം: മാനന്തവാടി സെയ്ന്റ് ജോസഫ്‌സ് ടി.ടി.ഐ. ജേതാക്കൾ

സുൽത്താൻബത്തേരി : ജില്ലാ പി.പി.ടി.ടി.ഐ.-ഐ.ടി.ഇ. അധ്യാപക കലോത്സവം സമാപിച്ചു. 106 പോയിന്റുകൾ നേടി മാനന്തവാടി സെയ്ന്റ് ജോസഫ്‌സ് ടി.ടി.ഐ. ഓവറോൾ ജേതാക്കളായി. 98 പോയിന്റോടെ പനമരം ഗവ. ടി.ടി.ഐ. രണ്ടാംസ്ഥാനവും 96 പോയിന്റോടെ മൂലങ്കാവ് വാലുമ്മൽ ഐ.ടി.ഇ. മൂന്നാംസ്ഥാനവും നേടി.

കൂടുതൽ വ്യക്തിഗത പോയിന്റുകൾ നേടി മാനന്തവാടി സെയ്ന്റ് ജോസഫ്‌സിലെ കെ.ആർ. ആര്യ, എ.ജെ. അലീന എന്നിവർ സംയുക്തമായി പ്രതിഭാ പട്ടം നേടി.

ബത്തേരി ഡയറ്റിൽ രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ബത്തേരി നഗരസഭാധ്യക്ഷ റസീനാ അബ്ദുൾഖാദർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സൽമ മോയിൻ സ്കോർ ബോർഡ് പ്രകാശനം നിർവഹിച്ചു. തുടർന്ന് സ്റ്റേജിതരമത്സരങ്ങളുടെ ഫലം ഡോ. വി. സതീഷ്‌കുമാർ പ്രഖ്യാപിച്ചു. സമാപനസമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിച്ചു.

ബത്തേരി നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷെറീനാ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.എം. സെബാസ്റ്റ്യൻ, പ്രീത, പനമരം ഗവ. ഐ.ടി.ഐ. പ്രിൻസിപ്പൽ എം.കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.