ജനമൈത്രി പോലീസ് നേത്രപരിശോധനാ ക്യാമ്പ്‌ നടത്തി

കല്പറ്റ : ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി നേത്ര പരിശോധനാക്യാമ്പ്‌ നടത്തി. പനമരം ജി.എൽ.പി. സ്‌കൂൾ ഓഡിറ്റോറിയം. കേണിച്ചിറ വ്യാപാരിഭവൻ, വടുവൻചാൽ വാലുമ്മൽ കോംപ്ലക്‌സ് എന്നിവിടങ്ങളിലാണ് മെഗാ നേത്രപരിശോധനാ ക്യാമ്പ്‌ സംഘടിപ്പിച്ചത്. വയോജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായ ‘പ്രശാന്തി’ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി, കോയമ്പത്തൂർ അരവിന്ദ കണ്ണാശുപത്രി എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ്‌ സംഘടിപ്പിച്ചത്.

പനമരത്ത് ഉഷാ വിജയൻ എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പനമരം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.എസ്. ജിഷ്ണു അധ്യക്ഷനായി. ജനമൈത്രി പ്രോജക്ട് ജില്ലാ എ.ഡി.എൻ.ഒ എൻ.കെ. ദാമോദരൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി കെ. ഉസ്മാൻ, എം.കെ നാസർ, കെയർവെൽ ക്ലിനിക് ഡോ. ചന്ദ്രശേഖരൻ, അരവിന്ദ ഐകെയർ ഹോസ്പിറ്റൽ ഡോ. ജയകുമാർ, സി.എച്ച്. നവാസ്, സുലൈമാൻ ഹാജി, എ.എസ്.ഐ. വി.എസ്. സുബീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.കെ. ദീപ, സിവിൽ പോലീസ് ഓഫീസർമാരായ ബഷീർ, ഷൈജൽ, തുടങ്ങിയവർ സംസാരിച്ചു.

കേണിച്ചിറ : വ്യാപാരഭവനിൽ നടന്ന ക്യാമ്പ് കേണിച്ചിറ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. കെ. സിൻഷ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അധ്യക്ഷനായി. സി.പി.ഒ. എം.ആർ. സിയാദ് സൽമാൻ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

വടുവൻചാൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ പി. ജോയി ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ്. വടുവൻചാൽ യൂണിറ്റ് പ്രസിഡന്റ് വി.പി. ഖാദർ അധ്യക്ഷനായി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ, വി.എൻ. ശശീന്ദ്രൻ, ജോളി സ്കറിയ, മേപ്പാടി എസ്.എച്ച്.ഒ. ഡി. മിഥുൻ, ഡോ. അഭിഷേക്, ഡോ. ദ്രുവ്, വി.എൻ. ബൈജു, ബാലസുബ്രഹ്മണ്യം, എസ്.സി.പി.ഒ. കമറുദ്ദീൻ വട്ടക്കര തുടങ്ങിയവർ സംസാരിച്ചു.