ഗുണ്ടൽപ്പേട്ടിൽ വാഹനാപകടം യുവതി മരിച്ചു

സുൽത്താൻബത്തേരി : ഗുണ്ടൽപ്പേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പട്ടിശ്ശേരി നബീലിന്റെ ഭാര്യ ലിസ്‍ന (29) ആണ് മരിച്ചത്.
മൈസൂരുവിലേക്ക് വിനോദയാത്ര പോയതായിരുന്നു ലിസ്‍നയുൾപ്പെടെയുള്ള ഏഴംഗസംഘം.
നബീലും കുടുംബസുഹൃത്തുമൊത്ത് ബുധനാഴ്ച രാവിലെയാണ് മൈസൂരുവിലേക്ക് പോയത്.
വൈകീട്ട് അഞ്ചുമണിയോടെ ഗുണ്ടൽപ്പേട്ടിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഭർത്താവ് നബീൽ ഒരാഴ്ച മുൻപാണ് ഗൾഫിൽ നിന്നെത്തിയത്.
പരേതനായ പുല്ലിശ്ശേരി മൂത്തകഞ്ചേരി റഷീദിന്റെ മകളാണ് ലിസ്‍ന. ലിസ്‍നയ്ക്ക് അഞ്ചും, രണ്ടും വയസ്സുള്ള ആൺകുട്ടികളുമുണ്ട്.