പോളിടെക്‌നിക് തിരഞ്ഞെടുപ്പ്: ജില്ലയിൽ മൂന്നിടത്തും എസ്.എഫ്.ഐ.ക്ക് വിജയം

കല്പറ്റ : ജില്ലയിലെ പോളിടെക്‌നിക് തിരഞ്ഞെടുപ്പിൽ മൂന്നിടങ്ങളിലും എസ്.എഫ്.ഐ.ക്ക് വിജയം. മൂന്ന് പോളിടെക്‌നിക്കുകളിലും മുഴുവൻ ജനറൽ സീറ്റിലും എസ്.എഫ്.ഐ.ക്കാണ് വിജയം. മേപ്പാടി ഗവ. പോളിടെക്‌നിക് കോളേജ് രണ്ടുവർഷത്തിനുശേഷം യു.ഡി.എസ്.എഫിൽനിന്ന് തിരിച്ചുപിടിച്ചു. മീനങ്ങാടി, മാനന്തവാടി പോളിടെക്‌നിക് കോളേജിൽ യൂണിയൻ നിലനിർത്തി. വിജയത്തിൽ ആഹ്ലാദംപ്രകടിപ്പിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ പ്രകടനം നടത്തി.
മാനന്തവാടി ഗവ. പോളിടെക്‌നിക്
കെ.പി. മുഹമ്മദ് മുനാസിബ് (ചെയ.), അഭിഷേക് ബാബു, ടി.കെ. അനുലക്ഷ്മി (വൈസ്. ചെയ.), എ. അഭിഷേക് (ജന. സെക്ര.), എം.എസ്. അനാമിക (പി.യു.സി.), കെ.എച്ച്. അക്മൽ സമാൻ (മാഗസിൻ എഡിറ്റർ), എം.ആർ. ആഷ്‌ലിൻ(ആർട്സ് ക്ലബ് സെക്രട്ടറി).
മീനങ്ങാടി ഗവ. പോളിടെക്‌നിക്
കെ.ടി. ആദിത്യൻ (ചെയ.), കെ.പി. അമൽ, അഭിജ്ഞന പ്രമോദ് (വൈസ് ചെയ.), കെ. അഭിജിത്ത് ബാബു (ജനറൽ സെക്രട്ടറി), കെ.ബി. ഹിമ (പി.യു.സി.), പി. ഷബിൻ ഫായിസ് (മാഗസിൻ എഡിറ്റർ), പി.സി. അനന്യ (ആർട്സ് ക്ലബ് സെക്രട്ടറി).
മേപ്പാടി ഗവ. പോളിടെക്‌നിക്
ആദിത്യൻ (ചെയ.), ആസാദ്, സി. മീര (വൈസ് ചെയ.), യദു കൃഷ്ണ(ജന. സെക്ര.), വൈഷ്ണവ് (പി.യു.സി.), സാനി ശശി (മാഗസിൻ എഡിറ്റർ), നിഹ (ആർട്സ് ക്ലബ് സെക്രട്ടറി).