യുവജന മാസാചരണം ഭദ്രാസനതല ഉദ്ഘാടനം

മീനങ്ങാടി : യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെ.എസ്.ഒ.വൈ.എ.യുടെ യുവജനമാസാചരണത്തിന്റെ ഭദ്രാസനതല ഉദ്ഘാടനം മീനങ്ങാടി അരമന ചാപ്പലിൽ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. അരമന അങ്കണത്തിൽ മെത്രാപ്പോലീത്ത പതാക ഉയർത്തി. ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തിൽ അരമന വളപ്പിൽ വൃക്ഷത്തൈ നട്ടു. എട്ടിന് ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും മേഖലകളിലും പതാക ഉയർത്തും. വിവിധ സാമൂഹിക, ക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളും മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോ ഷാജു, സെക്രട്ടറി കെ.പി. എൽദോസ്, ഫാ. ബേസിൽ കരനിലത്ത്, ഫാ. ബാബു നീറ്റുങ്ങര, ഫാ. എൽദോ മനയത്ത്, ഫാ. മനീഷ് ജേക്കബ്, ഫാ. സോജൻ വാണാക്കുടി, ഫാ. എൽദോ ലീലാഭവനം, ഫാസിൻ ജോസ്, ടോംസ് എൽദോസ്, ബേബി എന്നിവർ സംസാരിച്ചു.