വിദ്യാർഥികളെ അനുമോദിച്ചു

മുട്ടിൽ : പരിയാരം ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെയും എൻ.എം.എം.എസ്., സി.എം. കിഡ്സ് സ്കോളർഷിപ്പ് നേടിയവരെയും പി.ടി.എ. അനുമോദിച്ചു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂർവ വിദ്യാർഥി എം. ലിബ മെഹബിനെയും അനുമോദിച്ചു.
വിജയോത്സവം എന്നപേരിൽ നടത്തിയ പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എൻ. അബ്ദുൽനിസാർ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ജില്ലാപഞ്ചായത്തംഗം നസീമ, മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആയിഷാബി, വാർഡംഗം ഷമീന ഷാജി, വാഴയിൽ അഷ്റഫ്, എം.കെ. ആലി, പ്രധാനാധ്യാപിക പി.കെ. സജന തുടങ്ങിയവർ സംസാരിച്ചു.