25 കൊല്ലമായി എല്ലാദിവസവും മല കയറുന്ന ശ്രീധരൻ സ്വാമി

ഒരുതവണയെങ്കിലും ശബരിമലയിൽ പോയവർക്കറിയാം മലകയറിയിറങ്ങുന്നതിന്റെ പ്രയാസങ്ങൾ. എന്നാൽ കാൽനൂറ്റാണ്ടായി, എല്ലാദിവസവും ഈ മലകയറിയിറങ്ങുന്ന ഒരാളുണ്ട് – അതും 67-ാം വയസ്സിൽ. വയനാട് മീനങ്ങാടി സ്വദേശിയായ സ്വാമി എന്നുവിളിക്കുന്ന ശ്രീധരൻ. ശബരിമല സന്നിധാനത്തും പരിസരങ്ങളിലും പത്രം വിതരണം ചെയ്യുന്നത് ഇദ്ദേഹമാണ്. മണ്ഡല, മകരവിളക്കുകാലത്ത് കൂടുതൽ പത്രങ്ങൾ വിതരണം ചെയ്യുന്നു. നടയടച്ചുകഴിഞ്ഞാലും പത്രം എത്തിക്കുന്നത് തുടരും. പത്രം ട്രാക്ടറിൽ എത്തുമെങ്കിലും, ആളെ കയറ്റാൻ പാടില്ലാത്തതിനാൽ ശ്രീധരൻ നടന്നെത്തിയാണ് ഇവ വിതരണം ചെയ്യുന്നത്.

Content Highlights: Meet Sreedharan, a 67-year-old who has climbed the Sabarimala hills daily for 26 years, delivering newspapers. His incredible journey inspires.