പൊഖ്‌റാനിലെ പൊട്ടിത്തെറി, ഇന്ദിരയുടെ തീരുമാനം; അമേരിക്കയെ വിറപ്പിച്ച ഇന്ത്യന്‍ കരുത്ത്

.
.

1974 മേയ് 18, ഇന്ത്യയുടെ ആത്മവീര്യത്തിന്റെ ഗര്‍ജനം മുഴങ്ങിയ ദിനം. ലോകചരിത്രത്തെ, ലോകത്തിന്റെ ശാക്തിക ബലതന്ത്രങ്ങളെത്തന്നെ മാറ്റിയെഴുതിയ ഒന്നായിരുന്നു 1974ല്‍ രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ നടന്ന ആണവ പരീക്ഷണം. അതിന് ഇന്ത്യ നല്‍കിയ വിളിപ്പേരായിരുന്നു സ്‌മൈലിങ് ബുദ്ധ അഥവാ ബുദ്ധന്‍ ചിരിക്കുന്നു. ധ്യാനാവസ്ഥയിലുള്ളതല്ലാതെ ചിരിക്കുന്ന മുഖത്തോടെയുള്ള ബുദ്ധന്റെ ചിത്രങ്ങളോ വിഗ്രഹങ്ങളോ അപൂര്‍വ്വമാണ്. ധ്യാനത്തിന്റെ അത്യുന്നതാവസ്ഥയില്‍ മഹാനിര്‍വാണത്തില്‍ വിലയിച്ചിരിക്കുമ്പോഴുള്ള അനിര്‍വചനീയമായ ആനന്ദത്തെ പുല്‍കിയ ഭാവമാണ് സാധാരണയായി ബുദ്ധനില്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. സര്‍വസംഹാരിയായ ആണവായുധത്തിന്റെ പരീക്ഷണത്തിന് നാടകീയമായ പേര് നിര്‍ദ്ദേശിച്ചതിന് കാരണമായി പറയുന്നത് പരീക്ഷണം നടന്ന 1974 മേയ് 18ന് ബുദ്ധപൂര്‍ണിമ ആയിരുന്നു എന്നതാണ്. എന്തായാലും അന്ന് നടത്തിയ ആണവ പരീക്ഷണത്തിന് ആ പേര് നിര്‍ദ്ദേശിച്ചത് ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ അഥവാ ബാര്‍ക്കിന്റെ അന്നത്തെ ഡയറക്ടറായിരുന്ന രാജാ രാമണ്ണയായിരുന്നു. ഓപ്പറേഷന്‍ സ്‌മൈലിങ് ബുദ്ധ വിജയകരമായി നടത്തിയതിന് ശേഷം രാജാ രാമണ്ണ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വിളിച്ചറിയിച്ചത് ഇങ്ങനെയായിരുന്നു, 'ബുദ്ധന്‍ ചിരിച്ചു!' 

Content Highlights: India`s first nuclear test, code-named `Smiling Buddha`, was conducted on May 18, 1974.

Continue reading