പമ്പാസ്‌നാനം ചെയ്ത് ഗണപതിക്ക് തേങ്ങയുടച്ച് സന്നിധാനത്തേക്ക്; ശരണവഴിയിലെ പമ്പാഗണപതി ക്ഷേത്രം
പമ്പ ഗണപതി ക്ഷേത്രം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള വഴിയിലെ ആദ്യ ക്ഷേത്രം. വിഘ്നങ്ങളില്ലാതെ ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ പമ്പയില്‍ കുളിച്ച് പമ്പാഗണപതിക്ക് തേങ്ങയുമുടച്ചാണ് ഭക്തര്‍ സന്നിധാനത്തേക്കുള്ള യാത്ര ആരംഭിക്കുക. യാത്ര പൂര്‍ത്തിയാക്കി തിരികെയെത്തുന്നവരും പമ്പാഗണപതി ക്ഷേത്രത്തിലെത്തും. തൊഴുത് മടങ്ങും.
ശബരിമല പോലെ നിശ്ചിതദിവസം മാത്രമല്ല, എല്ലാ ദിവസവും ക്ഷേത്രം തുറക്കും. പമ്പാഗണപതി ക്ഷേത്രത്തിലെത്തി തൊഴുത് മടങ്ങാന്‍ ഭക്തര്‍ക്ക് വനംവകുപ്പിന്റെ അനുമതിയുമുണ്ട്. മണ്ഡലകാലമൊഴിതെ മറ്റെല്ലാ ദിവസവും പുലര്‍ച്ചെ മുതല്‍ രാവിലെ പത്തര വരെയും വൈകിട്ട് അഞ്ചരമുതല്‍ ഏഴരവരെയും നടതുറക്കും
Content Highlights: Gateway to Sannidhanam: Significance of Pamba Ganapathi Temple