ഹോർമോൺ സപ്ലിമെന്റും സ്റ്റിറോയ്ഡുമില്ല; നാച്വറൽ മിസ്റ്റർ ഇന്ത്യ, മിസ് ഇന്ത്യ താരങ്ങളായി മൂന്നുപേർ
സ്വാഭാവിക ഭക്ഷണം മാത്രം കഴിച്ച് സ്വാഭാവിക ബോഡി ബിൽഡിങ്ങിലൂടെ ഇന്ത്യയിലെ നാച്വറൽ മിസ്റ്റർ ഇന്ത്യ, മിസ് ഇന്ത്യ താരങ്ങളായി മൂന്നുപേർ. കോട്ടയം കഞ്ഞിക്കുഴി പുത്തൻപറമ്പിൽ വീട്ടിൽ നവീൻ നന്ദൻ, കാഞ്ഞിരം ചേരിക്കൽ മാലിയിൽ ഷീന ടി.ജോൺ, തൊടുപുഴ കരിങ്കുന്നം കരുപ്ലാക്കൽ വീട്ടിൽ അഞ്ജുലാൽ എന്നിവർക്കാണ് നേട്ടം. ഹോർമോൺ സപ്ലിമെന്റുകളും സ്റ്റിറോയ്ഡുകളും പൂർണമായും ഒഴിവാക്കിയുള്ള ബോഡി ബിൽഡിങ് ആണിത്.
ഇന്റർനാഷണൽ നാച്വറൽ ബോഡി ബിൽഡിങ് അസോസിയേഷന്റെ മിസ്റ്റർ ഇന്ത്യ പട്ടം കിട്ടിയ നവീൻ, വേൾഡ് നാച്വറൽ ബോഡി ബിൽഡിങ് ഫെഡറേഷന്റെ മിസ്റ്റർ ഇന്ത്യ സ്ഥാനത്തേക്കുള്ള ആദ്യ അഞ്ചിലെത്തി. ഈ സംഘടനകളുടെ മിസ് ഇന്ത്യ മത്സരത്തിൽ അഞ്ജുവിന് സ്വർണവും വെള്ളിമെഡലും കിട്ടിയപ്പോൾ ഷീനയ്ക്ക് വെള്ളിയും വെങ്കലവും കിട്ടി. നവീന്റെ കഞ്ഞിക്കുഴിയിലെ ‘ഫിറ്റോപ്പിയ’യിലെ പരിശീലകരാണ് മൂവരും.
പ്രോട്ടീൻ കൂടുതലുള്ള വിറ്റമിനുകൾ, നാരുകൾ, ലവണങ്ങൾ എന്നിവയടങ്ങിയ അന്നജം കുറഞ്ഞ പോഷകാഹാരമാണ് മൂവരും കഴിച്ചത്. മത്സരത്തിന് മുൻപ് രക്തം, മൂത്രം എന്നിവ പരിശോധിക്കും. നുണപരിശോധനയും നടത്തും.
Content Highlights: Three natural bodybuilders from India, including Mr. & Miss India titleholders, achieve international recognition without steroids. Learn about their healthy diet & training.