Video | കുട്ടികള്‍ പോലും വേണ്ടെന്ന് വെച്ചത് ഓട്ടിസം ബാധിതര്‍ക്കായി; വിസ്മയ ജീവിതത്തിന് 65
ഭാനുമതി ടീച്ചര്‍ക്കിന്ന് നൂറ്റിയമ്പതിലേറെ കുട്ടികളുണ്ട്. അവരുടെ കടലോളം സ്നേഹം അത് തന്നോട് മാത്രമാണെന്ന് തൃശ്ശൂരിലെ അമ്മയിലെത്തിയാല്‍ ടീച്ചര്‍ ഓരോ നിമിഷവും കാണിച്ചുതരും. അവിടെ സമൂഹം ഭ്രാന്തരെന്നും ബുദ്ധിയില്ലാത്തവരെന്നും പേരിട്ട് എഴുതിത്തള്ളിയവരെ, വഴിയുലുപേക്ഷിച്ചവരെ ചേര്‍ത്ത് നിര്‍ത്തുകയാണ്. അവരുടെ ഒപ്പം നടക്കുകയാണ്.
തന്റെ മൂന്ന് സഹോദരങ്ങള്‍ ഓട്ടിസം ബാധിതരായി ഭൂമിയില്‍ ജനിച്ച് വീണത് മുതല്‍ സ്വന്തം അമ്മയ്ക്കൊപ്പം മറ്റൊരമ്മയായി തുടങ്ങിയതാണ് ഭാനുമതി ടീച്ചറുടെ വിസ്മയ ജീവിതം. അമ്മയുടെ കാലശേഷം അവരെ നോക്കാനായി സ്വന്തമായി കുട്ടികള്‍ വേണ്ട എന്ന് പോലും തീരുമാനിച്ച് സഹോദരങ്ങളുടെ പരിചരണം ഏറ്റെടുത്ത് തുടങ്ങിയ ആ അമ്മ ജീവിതം ഇന്ന് 65 ാം വയസ്സിലും തുടരുകയാണ്. തൃശ്ശൂര്‍ തൈക്കാട്ടശ്ശേരിയില്‍ മുപ്പത് വര്‍ഷം മുമ്പ് സ്ഥാപിച്ച അമ്മ(അസോസിയേഷന്‍ ഫോര്‍ മെന്റലി ഹാന്‍ഡികാപ്പ്ഡ് അഡല്‍റ്റ്സ്) എന്ന സ്ഥാപനത്തിന്റെ മൂന്ന് ശാഖകളിലായി നൂറ്റിയമ്പതിലധികം വരുന്ന അന്തേവാസികളാണ് ഇന്ന് ഭാനുമതിയുടെ ജീവിതം. അതില്‍ തന്റെ മൂന്ന് സഹോദരങ്ങളില്‍ രണ്ടുപേരുമുണ്ട്. ഒരാള്‍ മരണപ്പെട്ടു.
Content Highlights: Bhanumathi Teacher & AHMA: A Haven for Autistic Children