മധുരമുള്ള സാമ്പാറും ഓപ്പണ്‍ ദോശയും നല്ല ഫില്‍റ്റര്‍ കോഫിയും; പാലക്കാട്ടെ ഉഡുപ്പി രുചി | Food On Road

'ഏറ്റവും കുറഞ്ഞ വിലയില്‍ ഏറ്റവും നല്ല ഭക്ഷണം', അതാണ് പാലക്കാട്ടെ സോഷ്യല്‍ കിച്ചണ്‍. കുറഞ്ഞ വിലയില്‍ ഭക്ഷണം കിട്ടണമെങ്കില്‍ വൃത്തിയുടെയും രുചിയുടെയും കാര്യത്തില്‍ അല്‍പം വിട്ടുവീഴ്ചയൊക്കെ ചെയ്യണം എന്ന ക്ലീഷേ പൊളിച്ചെഴുതുകയാണ് സോഷ്യല്‍ കിച്ചണിന്റെ ഓള്‍ ഇന്‍ ഓള്‍ ആയ ശങ്കര്‍.

ഒരുപക്ഷേ ജില്ലയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കുന്ന ഹോട്ടല്‍ കൂടിയാണ് പാലക്കാട് ഉഡുപ്പിയുടെ തനത് രുചി വിളമ്പുന്ന സോഷ്യല്‍ കിച്ചണ്‍. മധുരമുള്ള സാമ്പാറും ഓപ്പണ്‍ ദോശയും നല്ല ഫില്‍റ്റര്‍ കോഫിയുമൊക്കെയായി നാവില്‍ ഉഡുപ്പി രുചിക്കൂട്ടുകളുടെ ഉത്സവമേളം ഒരുക്കുന്ന സോഷ്യല്‍ കിച്ചണിലൂടെ...

Content Highlights: Authentic Uduppi Cuisine with the lawest price from Social Kitchen Palakkad, Food On Road