കാലാവസ്ഥയും മനസിനെ സ്വാധീനിക്കും; എന്താണ് 'സാഡ് ' ?
കാലാവസ്ഥ നിങ്ങളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുമെന്നറിയാമോ? സീസണുകളും സൂര്യോദയവും അസ്തമയവുമെല്ലാം ശരീരത്തിന്റെ ജൈവക്ലോക്കിനെ സ്വാധീനിക്കുന്നുണ്ട്. കാലാസ്ഥ മാറുന്നതിന് അനുസരിച്ച് ആളുകളിലുണ്ടാകുന്ന വിഷാദാവസ്ഥയാണ് സാഡ് എന്നറിയപ്പെടുന്ന സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍. ശൈത്യകാലത്താണ് ഇത് കൂടുതല്‍ കണ്ടുവരുന്നതെങ്കിലും 30 ശതമാനം പേരില്‍ വേനല്‍ക്കാലത്തും ഇത് കാണുന്നുവെന്ന് കൊളംബസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെക്സ്നര്‍ മെഡിക്കല്‍ സെന്ററിലെ സൈക്യാര്‍ട്ടിസ്റ്റായ സമര്‍ മെക്കാറ്റിയന്‍ പറയുന്നത്.
സാഡ് ബാധിക്കുമ്പോള്‍ ഊര്‍ജമാകെ നഷ്ടപ്പെട്ട് വിഷാദത്തിനടിപ്പെടുന്ന അവസ്ഥയില്‍ ആളുകള്‍ എത്തുന്നു. അലസത, ദുഖം, നിരാശ എന്നിങ്ങനെയുള്ള മാനസികാവസ്ഥകളാല്‍ ഇവര്‍ മൂടപ്പെടാം.എല്ലാവര്‍ഷവും ഒരേസമയത്ത് ഇത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു.അമേരിക്കയില്‍ ഏതാണ്ട് 5 ശതമാനം പേരെ സാഡ് ബാധിക്കുന്നുണ്ട്. 18 വയസ്സു മുതല്‍ 30 വയസ്സുവരെയുള്ള പ്രായത്തിലാണ് ഇത് ബാധിക്കുന്നത്. പുരുഷന്മാരെക്കാളധികം സ്ത്രീകളെയാണ് ഈ വിഷാദം ബാധിക്കുന്നത്. സാഡിനെ നിയന്ത്രിക്കാന്‍ രാവിലെയുള്ള സൂര്യപ്രകാശമേല്‍ക്കുന്നത് ഗുണം ചെയ്യും. മൂഡ് മെച്ചപ്പെടുത്തുന്ന ഹോര്‍മോണ്‍ ആയ സെറോടോണിന്റെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. വ്യായാമം ചെയ്യാം. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യാനും ശ്രദ്ധിക്കാം. ഒപ്പം ആരോഗ്യകരമായ ഡയറ്റും പിന്തുടരാം.
സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കുന്നത് ഒറ്റപ്പെടല്‍ കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. സാഡിന്റെ ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.
INSHORT-Learn about Seasonal Affective Disorder (SAD), its symptoms, causes, and effective treatments