മസ്തിഷ്‌ക മരണം വരെ സംഭവിക്കുന്ന ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം
മുടി വെട്ടുന്നതിനിടയില്‍ തലയ്ക്ക് നല്ല മസാജും കൂടെ കിട്ടിയാല്‍ നല്ല റിലാക്‌സേഷന്‍ കിട്ടുമല്ലേ. സലൂണില്‍ മുടി വെട്ടുന്നയാള്‍ മസാജ് ചെയ്തതോടെ യുവാവിന് സ്ട്രോക്ക് വന്ന വാര്‍ത്ത നിങ്ങള്‍ കേട്ടിരിക്കും. ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഇതിന് കാരണം. തല മസാജ് ചെയ്യുന്നതിനിടയില്‍ കഴുത്ത് പ്രത്യേകരീതിയില്‍ ഒടിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്.
ഹെയര്‍വാഷ് ചെയ്യുമ്പോള്‍ ബേസിനില്‍ കഴുത്ത് അമരുമ്പോഴും ശ്രദ്ധിക്കണേ...കഴുത്തിന്റെ പിന്നിലുളള പ്രധാനരക്തക്കുഴലായ വെര്‍ട്ടിബ്രല്‍ ആര്‍ട്ടറിയുടെ ഭിത്തികളില്‍ ഇത് വിളളലുണ്ടാക്കിയേക്കാം. ഇത് താത്ക്കാലികമായി രക്തയോട്ടം കുറയ്ക്കും.തലകറക്കവും ഛര്‍ദ്ദിയും ആദ്യമുണ്ടാകും. പിന്നീട് കഴുത്തിന് വേദന, സംസാരിക്കുമ്പോള്‍ വ്യക്തമാവാതിരിക്കുക, കാഴ്ച മങ്ങുക, ബാലന്‍സ് നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങളും വന്നേയ്ക്കാം. കൃത്യസമയത്ത് വൈദ്യസഹായം തേടിയില്ലെങ്കില്‍ രോഗി കോമയിലേയ്ക്ക് പോകുവാനുള്ള സാധ്യതയും ഇതിനുണ്ട്.
1992 ലാണ് ബ്യൂട്ടിപാര്‍ലര്‍ സ്ട്രോക്ക് സിന്‍ഡ്രോമിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.സലൂണില്‍ വച്ച് വല്ലാതെ കഴുത്ത് പുറകിലേയ്ക്ക് തിരിയ്ക്കുന്നുവെന്ന തോന്നിയാല്‍ മസാജ് ഒഴിവാക്കണം. പരിശീലനം സിദ്ധിച്ചവരില്‍ നിന്നും മാത്രം അത്തരം സേവനങ്ങള്‍ സ്വീകരിക്കാനും ശ്രദ്ധിക്കാം.
Inshort- A neck massage during a haircut can cause a stroke due to `Beauty Parlour Stroke Syndrome`.Learn how to avoid this