'ബ്രൊക്കൊളിയും, വൂൾഫും'; വേറെ ലെവലാണ് ജെൻസി ഹെയർ സ്റ്റൈൽസ്
ബ്രൊക്കൊളി കട്ട് 'എന്ന് കേട്ടിട്ടുണ്ടോ? പറഞ്ഞുവരുന്നത് ബ്രൊക്കൊളിയെക്കുറിച്ച് വല്ലതുമാണെന്ന് ധരിച്ചെങ്കില്‍ തെറ്റി. ജെന്‍സി സ്റ്റൈലിങ്ങിനെക്കുറിച്ച് അറിയുന്നവര്‍ക്ക് ഇതൊരു പുതിയ വാക്കല്ല.വസ്ത്രധാരണത്തിലും മേക്കപ്പിലും സ്റ്റൈലിങ്ങിലുമെല്ലാം ആശ്ചര്യപ്പെടുത്തുന്ന രീതികളാണ് ജെന്‍സിക്കുള്ളത്. ലിംഗഭേദനില്ലാതെ അവര്‍ ഹെയര്‍ സ്റ്റൈലുകളും ഔട്ട്ഫിറ്റുകളുമെല്ലാം പരീക്ഷിയ്ക്കുന്നു.
ബ്രൊക്കൊളി കട്ട് ഒരു ഹെയര്‍ കട്ടിന്റെ പേരാണ്. തലയുടെ മുകള്‍ഭാഗത്ത് നീളമുള്ള മുടി നിലനിര്‍ത്തി സൈഡുകളിലെ മുടിയുടെ നീളം തീരെ കുറച്ചോ നേരിയതാക്കിയോ ക്രോപ്പ് കട്ട് ചെയ്‌തെടുക്കുകയോ ചെയ്യുന്ന രീതിയാണിത്.
ചുരുളന്‍ മുടിക്കാര്‍ക്കും വേവി മുടിയുള്ളവര്‍ക്കും മുടിയുടെ സ്വഭാവികത നിലനിര്‍ത്തിക്കൊണ്ട് സ്വീകരിക്കാവുന്ന ഹെയര്‍ സ്റ്റൈലാണിത്.ഇതൊരു പുതിയ ഹെയര്‍കട്ടൊന്നുമല്ല. പണ്ടേയുള്ള ഹെയര്‍ സ്റ്റൈല്‍ രീതി തന്നെയാണ്.
പല പരീക്ഷണങ്ങളുമായി ജെന്‍സി സ്റ്റൈലിങ്ങില്‍ ഇതിന് വലിയ പ്രചാരം നേടിയിരിക്കുകയാണ് വെറ്റ് മോപ്പെന്നും ഈ സ്റ്റൈലിന് പേരുണ്ട്. മുടിയുടെ സ്വഭാവിക നിലനിര്‍ത്തി അതില്‍ ഹെയര്‍ സ്‌റ്റൈല്‍ ചെയ്ത് മനോഹരമാക്കിയെടുക്കുന്നതിലാണ് ഇവരുടെ താത്പര്യം.
ചുരുളന്‍ മുടിയിലും ഷോര്‍ട്ട് ഹെയറിലുമെല്ലാം പണ്ടത്തെ സ്റ്റൈലുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള നവീന രീതികളും ജെന്‍സിയ്ക്ക് പ്രിയം തന്നെ. എല്ലാത്തരം മുടിയിലും പരീക്ഷിക്കാവുന്ന വൂള്‍ഫ് കട്ടും ട്രെന്‍ഡിങ് ചാര്‍ട്ടില്‍ മുന്നില്‍ തന്നെയാണ്.
പഴയ ബോബ് കട്ടിനൊപ്പം നീളമുള്ള മുടികള്‍ കൂടി നിലനിര്‍ത്തുന്ന ജെല്ലി ഫിഷ് കട്ടിനും ആരാധകരേറെയാണ്.മുള്ളറ്റ് കട്ടിന്റെ വകഭേദങ്ങളും മുഖത്തിന് ഇരുവശത്തേയ്ക്ക് ലെയര്‍ ചെയ്തിടുന്ന കര്‍ട്ടന്‍ ബാങ്ങ്‌സും ജെന്‍സിയുടെ ഇഷ്ടങ്ങളില്‍പ്പെടും.