സംസ്കരിക്കാനാകാതെ മൃതദേഹങ്ങൾ മോർച്ചറിയിൽ,ശ്മശാനവും കല്ലറയും വെള്ളത്തിൽ;കുട്ടനാടിന്റെ ദുരിതം

മഴയും വെള്ളപ്പൊക്കവും കുട്ടനാട്ടിലെ ജീവിതങ്ങളെ എത്രത്തോളം ദോഷകരമായി ബാധിച്ചുവെന്നതിന്റെ നേർക്കാഴ്ച്ചയാണ് സ്ഥലത്തെ സ്വകാര്യ ആശുപത്രികളിലെ മോർച്ചറികളിലായി അവസാന യാത്ര കാത്ത് കിടക്കുന്ന പത്തോളം മൃതദേഹങ്ങൾ. വീടും പുരയിടവും ശ്മശാനങ്ങളും കല്ലറകളും വെള്ളത്തിലായതോടെ ശവസംസ്കാരം ഇവിടെ പ്രയാസകരമായി. ഒരു മനുഷ്യന്റെ അവസാന യാത്രയ്ക്ക് വരെ പ്രളയജലം തടസമാവുന്ന കാഴ്ച്ചയാണ് കുട്ടനാട്ടിൽ കാണാനാവുന്നത്.

കാവാലം, നീലംപേരൂർ, പുളിങ്കുന്ന്, തകഴി, തലവടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സ്ഥിതി സമാനമാണ്. പലയിടങ്ങളിലും ശ്മശാനങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. എസ്‌എൻഡിപി ശ്മശാനം ഉൾപ്പെടെയുള്ളവ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ കുട്ടനാടിന്റെ ദുരവസ്ഥ വ്യക്തമാക്കുന്നു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ, അവരുടെ അവസാന കർമ്മങ്ങൾ പോലും ചെയ്യാനാകാതെ നിസ്സഹായരായി നിൽക്കുകയാണ്

Content Highlights: private hospital mortuaries in Kuttanad hold about 10 bodies unable to be cremated, Homes, land, cemeteries, and graves are completely submerged in floodwater