Video | പറന്നുയർന്ന ഉടനെ തീഗോളമായി വിമാനം; ലൂയിസ്വില്ലെ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ
കെന്റക്കിയിലെ ലൂയിസ്വില്ലെ വിമാനത്താവളത്തില്‍ വെച്ച് ടേക്ക് ഓഫിനിടെ കാർഗോ വിമാനം കത്തിയമർന്നു. ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് വിമാനം തീപിടിച്ച് തകർന്നുവീണത്. വൈകുന്നേരം 5:15-ഓടെയാണ് സംഭവം. യുപിഎസ് കമ്പനിയുടെ വിമാനമാണ് തകർന്നുവീണത്. ലൂയിസ്വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ആകെ മൂന്ന് ജീവനക്കാരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.