'സിനിമയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു, എന്നിട്ടും മനോഹരമായി അഭിനയിച്ചു; സംസ്ഥാന അവാര്‍ഡും നേടി'

ടി സംയുക്ത വര്‍മ്മയെ സിനിമയിലേക്ക് കൊണ്ടുവന്നതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നിര്‍മാതാവും മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടറുമായ പി.വി ഗംഗാധരന് സ്മരണാഞ്ജലിയായി നടന്ന 'ഗംഗാതരംഗം' ചലച്ചിത്രശില്പശാലയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്തയും വേദിയിലുണ്ടായിരുന്നു.

''വീണ്ടും ചില വീട്ടുകാര്യങ്ങളുടെ സമയത്ത് പി.വി.ജിയുടെ ഭാര്യ ഷെറിന്‍ ചേച്ചിയാണ് ഗൃഹലക്ഷ്മിയുടെ ഒരു കവര്‍ എന്നെ കൊണ്ടുവന്ന് കാണിക്കുന്നത്. വളരെ നിഷ്‌കളങ്കമായ ഒരു പുതിയ മുഖം വേണം എന്ന ചിന്തയിലായിരുന്നു അപ്പോള്‍ ഞാന്‍. ഷെറിന്‍ ചേച്ചി കവര്‍ കാണിച്ച് ഈ കുട്ടിയെ നോക്കി നോക്കു എന്ന് പറഞ്ഞു. എനിക്ക് കണ്ട ഉടനെ ഇഷ്ടമായി. ഉടനെ തന്നെ അത് ആരാണ് എന്ന് അന്വേഷിച്ചു. ഞാന്‍ നേരിട്ട് പോയി അച്ഛനെയും അമ്മയെയും ചാക്കിട്ട് പിടിച്ചാണ് സംയുക്തയെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഗംഗേട്ടനോട് ഞാന്‍ സംയുക്തയെ കാണിച്ച് നല്ല കുട്ടിയാണെന്ന് പറഞ്ഞു. ഗംഗേട്ടന്‍ പറഞ്ഞത് സിനിമയിലേക്കല്ല നമ്മുടെ കുടുംബത്തിലേക്കാണ് സംയുക്ത വരുന്നതെന്നാണ്. സിനിമയെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് ഒരു ടെന്‍ഷനും ഇല്ലാതെ സംയുക്ത അഭിനയിച്ചത്. ഒരു സ്‌റ്റേറ്റ് അവാര്‍ഡാണ് അതിലൂടെ കിട്ടിയത്. വേറെ ഏതെങ്കിലും പ്രൊഡൂസറാണെങ്കില്‍ റിസ്‌ക് എടുക്കണ്ടാ എന്നേ പറയുമായിരുന്നുള്ളു. പക്ഷെ സംയുക്തയുടെ കാര്യത്തില്‍ എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് തന്നു.''- സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlights: sathyan anthikkad talks about actress samyuktha varma