റിപ്പബ്ലിക് ദിനത്തിലെ സംഘർഷം: ദീപ് സിദ്ദുവിന്റെ വീഡിയോകൾ അപ്‌ലോഡ് ചെയ്തത് വിദേശത്ത് നിന്ന്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലെ പ്രതി ദീപ് സിദ്ദുവിന്റെ വീഡിയോകള്‍ ഫേസ് ബുക്കില്‍ അപ്ലോഡ് ചെയ്യുന്നത് വിദേശത്ത് നിന്ന് എന്ന് അന്വേഷണ ഏജെന്‍സികള്‍ കണ്ടെത്തി. കര്‍ഷക സമരവും ആയി വിദേശത്ത് നിന്ന് അപ്ലോഡ് ചെയ്യുന്ന ആക്ഷേപകരമായ വീഡിയോകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷിച്ച് വരികയാണ് എന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇതിനിടെ ഒക്ടോബര്‍ രണ്ടിനകം കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചില്ല എങ്കില്‍ തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു.
Content Highlights: