പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് കോവിഡ് വന്നാൽ പാർട്ടിക്കാർ എന്തുചെയ്യും?
തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ സ്ഥാനാർത്ഥികൾക്ക് കോവിഡ് കൂടി സ്ഥിരീകരിച്ചാലോ. ആ സാഹചര്യത്തേയും മറികടന്ന് നടക്കുന്ന പ്രചാരണവുമുണ്ട് തമിഴ്‌നാട്ടിൽ. ചെന്നൈയിലാണ് സംഭവം.
പ്രചാരണത്തിനിടെ കോവിഡ് ബാധിതനായ മക്കൾ നീതി മയ്യം സ്ഥാനാർത്ഥിയും മലയാളിയുമായ സന്തോഷ് ബാബുവിനുവേണ്ടി വേറിട്ട രീതിയിൽ വോട്ടുചോദിക്കുകയാണ് പ്രവർത്തകർ. ഡിജിറ്റലാണ് എല്ലാം. വോട്ടർമാരോട് വീഡിയോ കോൾ വഴി സംസാരിക്കും. പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മക്കൾ നീതിമയ്യം ജനറൽ സെക്രട്ടറിയാണ് സന്തോഷ് ബാബു. അഭിപ്രായ സർവ്വേകളെല്ലാം ഡിഎംകെ സഖ്യത്തിന് സാധ്യത കൽപ്പിക്കുമ്പോഴും മറ്റ് മുന്നണികളും രാപ്പകൽ അധ്വാനത്തിലാണ്.
Content Highlights: