'കേരളത്തിൽ കേക്ക് ഉത്തരേന്ത്യയിൽ കൈവിലങ്ങ്';കന്യാസ്ത്രീകളുടെ അറസ്റ്റിൽ വിമർശനവുമായി എം.വി.ഗോവിന്ദൻ
1. കോളിളക്കം സൃഷ്ടിച്ച മലേഗാവ് ബോംബ് സ്‌ഫോടനക്കേസില്‍ ഏഴുപ്രതികളെയും കോടതി വെറുതെവിട്ടു. ബിജെപി നേതാവും മുന്‍ എംപിയുമായ പ്രജ്ഞാസിങ് ഠാക്കൂര്‍, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്.
2. ഏറ്റുമാനൂരില്‍ താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്നെന്ന് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ കെ. സുരേഷ് കുറുപ്പ്.
3. ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുമ്പോള്‍ ഛത്തീസ്ഗഢില്‍നിന്നുള്ള എംപിമാരെയൊന്നും കൂട്ടത്തില്‍ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
4. ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. യുഎസിന്റെ ഉപരോധം നേരിടുന്ന ഇറാനില്‍നിന്ന് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങുന്നുവെന്ന് കാണിച്ചാണ് നടപടി. എണ്ണവില്‍പനയില്‍നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കാനും സ്വന്തം ജനങ്ങളെ അടിച്ചമര്‍ത്താനും ഇറാന്‍ വിനിയോഗിക്കുന്നുവെന്നാണ് യുഎസ് ആരോപണം.
5.ഛത്തീസ്ഗഢില്‍ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തില്‍ കേക്കും ഉത്തരേന്ത്യയില്‍ കൈവിലങ്ങും മര്‍ദനവുമാണ് ബി.ജെ.പിയുടെ നയമെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.